ബെയിൽ ഇനി മുതൽ റയൽ ലേജെൻഡ്
റയൽ മാഡ്രിഡ് അവരുടെ വെബ്സൈറ്റിലെ ‘ലെജൻഡ്സ്’ വിഭാഗത്തിൽ ഗാരെത് ബെയ്ലിന് ഇടം നല്കി കൊണ്ട് റയൽ മാഡ്രിഡ് ഫൂട്ബോൾ ലോകത്തെ ആശ്ചര്യപ്പെടുത്തി.ക്യാപ്റ്റൻ മാഴ്സെലോക്കൊപ്പം റയലിനോട് വിടവാങ്ങിയ താരത്തിന് റയലിന്റെ ഭാഗത്ത് നിന്നും ഒരു സെന്റ് ഓഫ് ലഭിച്ചിരുന്നില്ല.അഞ്ച് ചാമ്പ്യൻസ് ലീഗുകൾ, മൂന്ന് ലാ ലിഗ കിരീടങ്ങൾ, മൂന്ന് യുവേഫ സൂപ്പർ കപ്പുകൾ, മൂന്ന് ഫിഫ ക്ലബ് ലോകകപ്പുകൾ എന്നിങ്ങനെ റയൽ ജേഴ്സിയിൽ ബെയിൽ നേടിയതെല്ലാം ഏത് ഫൂട്ബോൾ താരത്തേയും അസൂയപ്പെടുത്തുന്നതാണ്.

2013 ൽ സ്പർസിൽ നിന്ന് 85.1 ദശലക്ഷം പൗണ്ട് ഡീലിൽ ആണ് താരം സ്പെയിനിൽ എത്തിയത്.സ്പാനിഷ് മാധ്യമങ്ങളും റയൽ ആരാധകരും താരത്തിന്റെ റയൽ ജീവിതം ബുദ്ധിമുട്ടാക്കി.താരം അതിനു ശേഷം തന്റെ കരിയറിൽ ഉടനീളം ബെഞ്ചിൽ സബ് ആയി ഇരിക്കുകയായിരുന്നു.ഖത്തറിലെ ലോകകപ്പിലേക്ക് വെയ്ൽസിനെ നയിച്ചതിന് ശേഷം, ബെയ്ൽ ഇപ്പോൾ ഒരു പുതിയ ക്ലബ് തിരയുകയാണ്.ഗെറ്റാഫെ നല്കിയ ഓഫർ ബെയ്ൽ നിരസിച്ചിരുന്നു.