Foot Ball Top News

ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ ഫ്രാൻസിനെ മറികടന്ന് അർജന്‍റീനയുടെ കുതിപ്പ്

June 16, 2022

author:

ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ ഫ്രാൻസിനെ മറികടന്ന് അർജന്‍റീനയുടെ കുതിപ്പ്

ഏറ്റവും പുതിയ ഫിഫ റാങ്കിംഗിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ മറികടന്ന് അർജന്‍റീനയുടെ കുതിപ്പ്. സൂപ്പർ താരം ലയണൽ മെസിയുടെ അർജന്റീന മൂന്നാം സ്ഥാനത്തേക്കാണ് ഉയർന്നിരിക്കുന്നത്. അർജന്‍റീനയ്ക്ക് 1784 പോയിന്‍റും ഫ്രാൻസിന് 1765 പോയിന്‍റുമുള്ളത്. ഏപ്രിൽ ഏഴ് മുതൽ ജൂൺ പതിനാല് വരെ നടന്ന 300 മത്സരങ്ങളുടെ ഫലം ഉൾപ്പെടുത്തിയാണ് ഫിഫ റാങ്കിംഗ് പുതുക്കിയത്.

ഫൈനലിസിമ പോരാട്ടത്തില്‍ യൂറോ ചാമ്പ്യന്‍മാരായ ഇറ്റലിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത അര്‍ജന്‍റീന സൗഹൃദപ്പോരാട്ടത്തില്‍ എസ്റ്റോണിയയെ എതിരില്ലാത്ത അഞ്ച് ഗോളിന് കീഴടക്കി പരാജയമറിയാതെ 33 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതാണ് റാങ്കിംഗിൽ നേട്ടമാവാൻ കാരണമായത്.

അതേസമയം ബ്രസീൽ ഒന്നും ബെൽജിയം രണ്ടും സ്ഥാനങ്ങള്‍ നിലനിർത്തി. ഇംഗ്ലണ്ട്, ഇറ്റലി, സ്പെയ്ൻ, ഹോളണ്ട്, പോർച്ചുഗൽ, ഡെൻമാർക്ക് എന്നീ ടീമുകളാണ് അഞ്ച് മുതൽ പത്ത് വരെ സ്ഥാനങ്ങളിൽ. 1838 പോയിന്‍റുമായാണ് ബ്രസീൽ ഫിഫ റാങ്കിംഗിൽ ഒന്നാംസ്ഥാനം നിലനിർത്തിയത്. രണ്ടാം സ്ഥാനത്തുള്ള ബെൽജിയത്തിന് 1822 പോയിന്‍റുണ്ട്.

Leave a comment