European Football Foot Ball Top News transfer news

മാഴ്‌സലോയ്ക്ക് വേണ്ടി തുർക്കി ക്ലബ് ഫെനർബാഷെ രംഗത്ത്

June 15, 2022

author:

മാഴ്‌സലോയ്ക്ക് വേണ്ടി തുർക്കി ക്ലബ് ഫെനർബാഷെ രംഗത്ത്

റയൽ മാഡ്രിഡ് ഫുൾബാക്കായിരുന്ന മാഴ്‌സലോ വിയേരക്കു വേണ്ടി തുർക്കി ക്ലബായ ഫെനർബാഷെ രംഗത്ത്. നീണ്ട 15 വർഷത്തെ കരിയറിന് തിരശീലയിട്ട് ബ്രസീൽ താരം കഴിഞ്ഞ ദിവസം റയൽ മാഡ്രിഡിൽ നിന്നും പടിയിറങ്ങിയതിനു പിന്നാലെയാണ് മാഴ്‌സലോയെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ ഫെനർബാഷെ ആരംഭിച്ചത്. റിപ്പോർട്ടുകൾ പ്രകാരം കോച്ച് ജോർജ് ജീസസാണ് അഞ്ചു തവണ ചാമ്പ്യൻസ് ലീഗ് നേടിയ താരത്തെ സ്വന്തമാക്കാൻ ക്ലബിനോട് ആവശ്യപ്പെട്ടത്.

ഫ്രഞ്ച് ക്ലബായ മാഴ്‌സയും താരത്തിനായി ശ്രമം നടത്തുന്നുണ്ട്. റയലിനൊപ്പം 25 കിരീട നേട്ടങ്ങളില്‍ പങ്കാളിയായ ശേഷമാണ് ബ്രസീല്‍ താരം ടീം വിടുന്നത്. 2007-ല്‍ ബ്രസീലിലെ ഫ്‌ളൂമിനന്‍സില്‍ നിന്നാണ് മാഴ്‌സലോയെ റയല്‍ സ്വന്തമാക്കിയത്. റയലുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കുന്നതോടെ താരം ക്ലബ് വിടാന്‍ തീരുമാനിക്കുകയായിരുന്നു. ലെഫ്റ്റ് ബാക്കായ മാഴ്‌സലോ റയലിനുവേണ്ടി 545 മത്സരങ്ങളില്‍ ജഴ്‌സിയണിഞ്ഞു. 38 ഗോളുകള്‍ നേടിയ താരം 103 അസിസ്റ്റുകളും തന്റെ പേരിൽ കുറിച്ചു.

Leave a comment