Cricket Cricket-International Top News

പരിക്കേറ്റ കെഎൽ രാഹുലിന് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് നഷ്‌ടമാകും

June 15, 2022

author:

പരിക്കേറ്റ കെഎൽ രാഹുലിന് ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് നഷ്‌ടമാകും

ജൂലൈ ഒന്നു മുതല്‍ അഞ്ചുവരെ ഇംഗ്ലണ്ടിലെ ബിര്‍മിങ്ങാമില്‍ നടക്കാനിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ നീട്ടിവെച്ച അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യയുടെ ഓപ്പണര്‍ കെഎല്‍ രാഹുലിന് കളിക്കാനാകില്ലെന്ന് റിപ്പോർട്ട്. പരിക്കേറ്റതിനാലാണ് രാഹുലിന് പരമ്പര നഷ്‌ടമാവുന്നത്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയ്ക്ക് ഇന്ത്യ കഴിഞ്ഞ വർഷമാണ് ഇംഗ്ലണ്ടിൽ എത്തിയതെങ്കിലും പര്യടനത്തിലെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ കൊവിഡ് വ്യാപനമുണ്ടായി.

തുടർന്ന് അഞ്ചാം ടെസ്റ്റ് മാറ്റിവെക്കുകയായിരുന്നു. ഇന്ത്യ 2-1 ന് ഇംഗ്ലണ്ടിനെതിരേ മുന്നിലാണ്. അഞ്ചാം ടെസ്റ്റില്‍ തോല്‍ക്കാതിരുന്നാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാമെന്നതാണ് പ്രത്യേകത. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയുടെ നായകനായ റിഷഭ് പന്ത് ഒഴികെയുള്ള മറ്റ് താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് ഇന്ന് യാത്രതിരിച്ചു. പന്ത് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുശേഷമായിരിക്കും ഇന്ത്യൻ ക്യാമ്പിൽ എത്തുക.

രോഹിത് ശര്‍മയാണ് മത്സരത്തില്‍ ഇന്ത്യയെ നയിക്കുന്നത്.അയര്‍ലന്‍ഡിനെതിരായി നടക്കുന്ന രണ്ട് ട്വന്റി 20 മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യയെ ഹാര്‍ദിക് പാണ്ഡ്യ നയിക്കുമെന്നും ബിസിസിഐ അറിയിച്ചിട്ടുണ്ട്.

Leave a comment