പ്രതിരോധ നിരയിലേക്ക് ഡി ലൈറ്റ് ; ടൂഷലിന്റെ സമ്മതം കാത്ത് ചെൽസി
ഇറ്റലിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം യുവന്റസ് ഡിഫൻഡർ മാറ്റിജ്സ് ഡി ലിഗ്റ്റിന് വേണ്ടിയുള്ള മത്സരത്തിൽ ചെൽസി ഏറെ മുന്നിലാണ്.സെൻട്രൽ ഡിഫൻഡർ സീരി എയിൽ നിന്ന് പുറത്തേക്ക് പോകുമെന്ന് വാർത്തകൾ ഉണ്ട്.അന്റോണിയോ റൂഡിഗറും ആൻഡ്രിയാസ് ക്രിസ്റ്റെൻസനും പോയ വിടവിൽ പുതിയ ആളെ നോക്കി കൊണ്ടിരിക്കുകയാണ് ചെൽസി.ഫ്രഞ്ച് താരമായ ജൂൾസ് കൌണ്ടെയുമായി ചെൽസി ഒരു ഡീലിൽ എത്താൻ നോക്കുന്നുണ്ട്.

മാഞ്ചസ്റ്റർ സിറ്റി, പിഎസ്ജി, ലിവർപൂൾ, ചെൽസി, ബാഴ്സലോണ, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നിവർക്കെല്ലാം താരത്തിനെ ടീമിലെത്തിക്കാൻ താൽപര്യം ഉണ്ട്.കൊറിയർ ഡെല്ലോ സ്പോർട് റിപ്പോർട്ട് പ്രകാരം താരത്തിന് വേണ്ടിയുള്ള റേസിൽ ചെൽസിയാണ് മുന്നിൽ നിൽക്കുന്നത്.പ്രതിരോധത്തിൽ മറ്റ് ഓപ്ഷൻ നിരീക്ഷിച്ചു വരുന്ന ടൂഷലിന് ഡി ലൈറ്റ് ആണ് വേണ്ടത് എന്ന തീരുമാനത്തിലേക്ക് എത്തിയാൽ ഉടനെ തന്നെ താരത്തിന് വേണ്ടി പണം മുടക്കാൻ ചെൽസി തയ്യാറാണ്.