European Football Foot Ball Top News transfer news

നെമാൻജ മാറ്റിച്ചിനെ ടീമിലെത്തിച്ച വിവരം പ്രഖ്യാപിച്ച് റോമ

June 14, 2022

author:

നെമാൻജ മാറ്റിച്ചിനെ ടീമിലെത്തിച്ച വിവരം പ്രഖ്യാപിച്ച് റോമ

സെർബിയൻ മിഡ്ഫീൽഡർ നെമാൻജ മാറ്റിച്ചിനെ ടീമിലെത്തിച്ച വിവരം പ്രഖ്യാപിച്ച് ഇറ്റാലിയൻ ക്ലബ് എഎസ് റോമ. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട മാറ്റിച് റോമയിലേക്കുള്ള തന്റെ ട്രാന്‍സ്ഫര്‍ പൂര്‍ത്തിയാക്കിയാണ് മുൻ പരിശീലകൻ ജോസെ മൊറീഞ്ഞോയ്ക്ക് കീഴിൽ അണിനിരക്കുന്നത്. ഒരു വര്‍ഷത്തെ കരാറില്‍ ആണ് താരം ഒപ്പുവെച്ചിരിക്കുന്നത്.

2024വരെ കരാര്‍ നീട്ടാനും റോമയില്‍ മാറ്റിചിന്റെ കരാറില്‍ വ്യവസ്ഥ ഉണ്ട്. മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ജോസെ മൊറീഞ്ഞോയുടെ സാന്നിദ്ധ്യമാണ് റോമയിലേക്ക് മാറ്റിചിനെ എത്തിച്ചത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും ചെല്‍സിയിലും മാറ്റിച് മൊറീഞ്ഞോയ്ക്ക് കീഴില്‍ കളിച്ചിട്ടുമുണ്ട്. ഡിഫൻസീവ് മിഡ്ഫീൽഡറായ മാറ്റിച്ച് ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്ന് ഫ്രീ ഏജന്റായി മാറിയിരുന്നു.

ഈ അവസരം മുതലെടുത്താണ് പരിചയ സമ്പന്നനായ മറ്റിച്ചിനെ റോമയുടെ ഭാഗമാക്കിയിരിക്കുന്നത്. മൊറീഞ്ഞോയ്ക്കൊപ്പം മാറ്റിച്ച് ഇത് മൂന്നാം തവണയാണ് ഒന്നിക്കുന്നത്. 2014-ൽ ചെൽസിയിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് താരത്തിനെ മൊറീഞ്ഞോ മാഞ്ചസ്റ്ററിലേക്കും കൂടെകൂട്ടിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *