European Football Foot Ball Top News transfer news

ബിസോമയെ റാഞ്ചി അന്റോണിയോ കോന്റെയുടെ ടോട്ടനം ഹോട്‌സ്പർ

June 14, 2022

author:

ബിസോമയെ റാഞ്ചി അന്റോണിയോ കോന്റെയുടെ ടോട്ടനം ഹോട്‌സ്പർ

ബ്രൈറ്റൺ ആൻഡ് ഹോവ് അൽബിയോൺ താരമായ വൈവ്സ് ബിസോമയെ റാഞ്ചി അന്റോണിയോ കോന്റെയുടെ ടോട്ടനം ഹോട്‌സ്പർ. മധ്യനിരതാരവുമായി കൂടുമാറ്റം സംബന്ധിച്ച ധാരണയിലെത്തിയതാണ് ക്ലബ് വൃത്തങ്ങൾ നൽകിയ സൂചന. 26 മില്യണ്‍ യൂറോയോളം ആണ് സ്പര്‍സ് ബിസോമയ്ക്ക് ആയി വാഗ്ദാനം ചെയ്തിട്ടുള്ളത്.

മാലി ദേശീയ ടീമിന്റെ ഭാഗമായ താരം അഞ്ചു വര്‍ഷത്തെ കരാറിലാണ് ടോട്ടനവുമായി ഒപ്പുവെക്കുക. ഈ ട്രാന്‍സ്ഫര്‍ വിന്‍ഡോയിൽ കോന്റെ ടീമിലെത്തിക്കുന്ന മൂന്നാമത്തെ താരമാണ് ബിസോമ. ഇതിനകം തന്നെ ഫ്രേസര്‍ ഫ്രോസ്റ്ററിനെയും ഇവാൻ പെരിസിചിനെയും ടോട്ടനം ടീമിലെത്തിച്ചിരുന്നു.

കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അടക്കം ബിസോമയെ സ്വന്തമക്കാന്‍ ശ്രമിച്ചുരുന്നു എങ്കിലും ബ്രൈറ്റണ്‍ താരത്തെ വിട്ടു കൊടുത്തിരുന്നില്ല. 25കാരനായ മാലി താരം 2018 മുതല്‍ ബ്രൈറ്റണ് ഒപ്പം ആണ് കളിക്കുന്നത്. ഫ്രഞ്ച് ക്ലബ് ലില്ലെയിൽ നിന്നുമാണ് താരം പ്രീമിയർ ലീഗിലേക്ക് നേരത്തെ ചേക്കേറിയത്.

Leave a comment