ഇന്ത്യക്ക് ഇന്ന് എതിരാളി ഹോങ് കോങ്
2023 AFC ഏഷ്യൻ കപ്പിന് യോഗ്യത നേടാനുള്ള ലക്ഷ്യത്തിൽ ജൂൺ 14 ചൊവ്വാഴ്ച സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ തങ്ങളുടെ അവസാന യോഗ്യതാ മത്സരത്തിൽ ഹോങ്കോങ്ങിനെ ഇന്ത്യൻ പുരുഷ ദേശീയ ടീം നേരിടും.ഇതുവരെയുള്ള രണ്ട് യോഗ്യതാ മത്സരങ്ങളും വിജയിച്ചതിനാൽ ബ്ലൂ ടൈഗേഴ്സ് ഏറ്റവും മികച്ച ഫോമിലാണ് കളിക്കുന്നത്, നായകനും ടീം ടോപ് സ്കോററുമായ ആയ സുനിൽ ഛേത്രി ഇതുവരെ മൂന്ന് ഗോളുകൾ നേടി ഇന്ത്യൻ അറ്റാക്കിങ്ങിന് മൂർച്ച വര്‍ധിപ്പിക്കുന്നു.

ഇന്ത്യൻ സമയം രാത്രി എട്ട് മണിക്ക് ആണ് മൽസരം നടക്കാൻ പോകുന്നത്.കഴിഞ്ഞ മൽസരത്തിൽ അഫ്ഗാനെതിരെ ഇഞ്ചുറി ടൈമിൽ നേടിയ വിജയ ഗോൾ ടീം എന്ന നിലയിൽ ഇന്ത്യയുടെ ആത്മാവിശ്വാസത്തെ വളരെ ഏറെ വർധിപ്പിച്ചിട്ടുണ്ട്.ഇന്ത്യയും ഹോങ്കോംഗും ഇതുവരെ 15 തവണ ഏറ്റുമുട്ടിയിട്ടുണ്ട്, ഇതിൽ ഏഴു തവണ ഇന്ത്യ വിജയം നേടിയിട്ടുണ്ട്.