ലീഡ്സ് താരത്തിനായുള്ള ഔദ്യോഗിക ബിഡ് നൽകി സിറ്റി
ഈ വേനൽക്കാലത്ത് ലീഡ്സ് യുണൈറ്റഡ് മിഡ്ഫീൽഡർ കാൽവിൻ ഫിലിപ്സിനെ സൈൻ ചെയ്യാനുള്ള ഔദ്യോഗിക ബിഡ് മാഞ്ചസ്റ്റർ സിറ്റി സമ്മർപ്പിച്ചതായി റിപ്പോർട്ട്.തിങ്കളാഴ്ച ഇത്തിഹാദ് സ്റ്റേഡിയത്തിൽ എർലിംഗ് ബ്രൗട്ട് ഹാലൻഡ് എത്തുമെന്ന് ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം, ഫെർണാണ്ടീഞ്ഞോയ്ക്ക് പകരക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പെപ് ഗാർഡിയോള.

ഫുട്ബോൾ ഇൻസൈഡർ പറയുന്നതനുസരിച്ച്, പ്രീമിയർ ലീഗ് ചാമ്പ്യൻമാർ ഫിലിപ്സിനെ അവരുടെ വേനൽക്കാല ജാലകത്തിന്റെ പ്രധാന ലക്ഷ്യമായി കാണുന്നു.മാഞ്ചസ്റ്റർ യുണൈറ്റഡ്, ന്യൂകാസിൽ യുണൈറ്റഡ്, ആസ്റ്റൺ വില്ല, വെസ്റ്റ് ഹാം യുണൈറ്റഡ് എന്നിവരും താരത്തിന് വേണ്ടി നീക്കങ്ങൾ നടത്തുന്നുണ്ട്.ബയേൺ മ്യൂണിക്കിന്റെ മിഡ്ഫീൽഡർ മാർക്ക് റോക്കയെ പകരക്കാരനായി ലീഡ്സ് സൈൻ ചെയ്യാൻ പോകുന്നതിനാൽ താരം ഈ സീസനോടെ ലീഡ്സ് വിടുമെന്ന് ഏറെക്കുറെ ഉറപ്പായ കാര്യം ആണ്.താരവും ക്ലബുമായുള്ള കരാർ ഇനിയും രണ്ടു കൊല്ലം ശേഷിക്കുന്നുണ്ട്.