ഈ സമ്മറിലെ ആദ്യ സൈനിങ് പൂർത്തിയാക്കി ആഴ്സണൽ
19 കാരനായ ബ്രസീലിയൻ ആക്രമണകാരിയായ മാർക്വിനോസിനെ സാവോപോളോയിൽ നിന്ന് മൂന്ന് മില്യൺ പൗണ്ടിന് സൈൻ ചെയ്യുന്നതായി ആഴ്‌സനൽ പ്രഖ്യാപിച്ചു.സമ്മർ ജാലകത്തിൽ ഗണ്ണേഴ്‌സിന്റെ ആദ്യ സൈൻ ചെയ്യുന്നയാളാണ് ബ്രസീലിയൻ താരം.2027 വരെ നീട്ടാനുള്ള ഓപ്‌ഷനുള്ള നാല് വർഷത്തെ കരാറിൽ ആണ് താരത്തിനെ ആഴ്സണൽ സൈൻ ചെയ്തത്.

വോൾവർഹാംപ്‌ടൺ വാണ്ടറേഴ്‌സുമായുള്ള കരാറിന് താരം സമ്മതം മൂളി എന്ന വാർത്ത വന്നതോടെ മാർക്വിഞ്ഞോസിനായുള്ള ആഴ്‌സണലിന്റെ നീക്കം ഒരു ഘട്ടത്തിൽ സംശയത്തിലായിരുന്നു.മാർക്വിനോസ് ഒന്നുകിൽ ക്ലബ്ബിന്റെ യൂത്ത് ടീമുകളുമായി പ്രവർത്തിക്കും അല്ലെങ്കിൽ 2022-23 സീസണിൽ മറ്റ് ക്ലബിലേക്ക് ലോണിൽ പോകും എന്നാണ് പറയപ്പെടുന്നത്.അതിനു മുൻപ് പ്രീ-സീസണിൽ മൈക്കൽ അർട്ടെറ്റയ്ക്ക് കീഴിൽ സ്വയം തെളിയിക്കാനുള്ള അവസരം മാർക്വിനോസിന് ലഭിച്ചേക്കും.മാർക്വിനോസ് ബ്രസീലിനായി അണ്ടർ 16, അണ്ടർ 17 ലെവലിൽ കളിച്ചിട്ടുണ്ട്.