താൻ ഗെറ്റാഫേയിലേക്ക് എന്തായാലും ഉണ്ടാകില്ല എന്ന് ബെയിൽ
ആഴ്ചയിലുടനീളം, സ്പെയിനിലെ ഏറ്റവും ചൂടേറിയ വിഷയങ്ങളിലൊന്ന് ഗെറ്റാഫെയിലേക്ക് ഗരത്ത് ബെയിൽ പോകുമോ എന്ന വാർത്തയായിരുന്നു.താരത്തിനെ വാങ്ങാനുള്ള ഓഫർ തങ്ങൾക്ക് ലഭിച്ചു എന്ന വാർത്ത സ്ഥിത്തീകരിച്ച ഗെറ്റാഫെ പ്രസിഡൻറ് ഏഞ്ചൽ ടോറസ് താരം ചില മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ മാത്രമേ ഇത് നടക്കുകയുള്ളൂ എന്നും പറഞ്ഞിരുന്നു.

എന്നാൽ ഈ കാര്യത്തിൽ ഇത്രയും കാലം മൌനം പാലിച്ച ബെയിൽ കഴിഞ്ഞ വെള്ളിയാഴ്ച്ച തന്റെ മനസ്സ് തുറന്നു.“ഞാൻ ഗെറ്റാഫെയ്ക്കായി കളിക്കാൻ പോകുന്നില്ല, അത് ഉറപ്പാണ്.ലോകക്കപ്പിന് മുൻപെ എനിക്ക് കളിക്കണം എന്നാണ് എന്റെ വലിയ ആഗ്രഹം.” ബെയ്ൽ പത്രസമ്മേളനത്തിൽ പറഞ്ഞു.ബെയ്ൽ തന്റെ ജന്മനാടായ ക്ലബ്ബായ കാർഡിഫിലേക്കും അമേരിക്കയിലെ ന്യൂകാസിലിലേക്കും ടീമുകളിലേക്കും മാറുന്നതുമായുള്ള വാർത്തകളും നിലവിൽ ഉണ്ട്.