സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ ജൂലൈ 23-ന് അമേരിക്കയില്‍ നടക്കും
ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോ ജൂലൈ 23-ന് അമേരിക്കയില്‍ നടക്കും. പ്രീ സീസണ് സന്നാഹമത്സരങ്ങളുടെ ഭാഗമായാണ് സ്പാനിഷ് വമ്പൻമാരായ റയല്‍ മാഡ്രിഡും ബാഴ്സലോണയും ലാസ് വേഗാസില്‍ മുഖാമുഖം എത്തുന്നത്. 2017ല്‍ റയലും ബാഴ്സയും അമേരിക്കയില്‍ ഏറ്റുമുട്ടിയിരുന്നു. അന്ന് ബാഴ്സലോണ രണ്ടിനെതിരെ മൂന്ന് ഗോളിന് റയലിനെ തോല്പിച്ചിരുന്നു.
ലാ ലിഗയില്‍ നടന്ന അവസാന എല്‍ ക്ലാസിക്കോയിയില് ബാഴ്സയ്ക്കായിരുന്നു ജയം. എതിരില്ലാത്ത നാല് ഗോളിനാണ് ചാവിയുടെ ടീം സ്പാനിഷ് ചാമ്പ്യൻന്മാരെ കീഴടക്കിയത്. പ്രീ-സീസണിൽ ഇവര്‍ക്കൊപ്പം ഇറ്റാലിയന്‍ ക്ലബ് യുവെന്റസ്, മെക്സിക്കന്‍ ക്ലബ് ഷിവാസ് എന്നിവരും അമേരിക്കയിൽ എത്തുന്നുണ്ട്. ജൂലൈ ഇരുപത്തിയാറിനാണ് ബാഴ്സലോണ- യുവെന്റസ് പോരാട്ടം. തുടർന്ന് ജൂലൈ 30-ന് റയലും യുവെന്റസും ഏറ്റുമുട്ടും.