റിക്കി പോണ്ടിംഗിനെ സ്ട്രാറ്റജി ഹെഡ് ആയി നിയമിച്ച് ഹോബാർട്ട് ഹറികെയ്ൻസ്
ഓസ്ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിംഗിനെ സ്ട്രാറ്റജി ഹെഡ് ആയി നിയമിച്ച് ബിഗ് ബാഷ് ലീഗ് ടീമായ ഹോബാർട്ട് ഹറികെയ്ൻസ്. മൂന്ന് വർഷത്തെ കരാറിലാണ് മുൻ ഓസ്ട്രേലിയൻ നായകനുമായി ടീം ഒപ്പുവെച്ചിരിക്കുന്നത്. 2011 മുതൽ 13 വരെ ബിഗ് ബാഷ് ലീഗിൽ (ബിബിഎൽ) പോണ്ടിംഗ് ഹുറകെയ്നിനായി കളിച്ചിട്ടുമുണ്ട്. ടീമിന് ഇതുവരെ കിരീടം നേടാനായിട്ടില്ല എന്ന പോരായ്മ പോണ്ടിംഗിന്റെ തന്ത്രങ്ങളിലൂടെ മറികടക്കാനാവുമെന്നാണ് ഹറികെയ്ൻസിന്റെ വിശ്വാസം.
ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) മുമ്പ് ഡൽഹി ക്യാപിറ്റൽസ്, മുംബൈ ഇന്ത്യൻസ് എന്നിവയ്ക്കൊപ്പം റിക്കി പോണ്ടിംഗ് വിവിധ കോച്ചിംഗ് റോളുകൾ വഹിച്ചിട്ടുള്ളയാളാണ്. ബിബിഎൽ കിരീടം നിലവിൽ പെർത്തിനാണ്. ഫൈനലിൽ സിഡ്നി സിക്സേഴ്സിനെതിരെ 79 റൺസിന് വിജയിച്ച സ്കോർച്ചേഴ്സ് ടൂർണമെന്റിൽ സ്വന്തമാക്കുന്ന നാലാം കിരീടമായിരുന്നു അത്.