ട്രാൻസ്ഫർ ടോക്സ് ; ലിവർപൂളിന് സമ്മതം മൂളി ഡാർവിൻ നൂനെസ്
ബെൻഫിക്ക സ്ട്രൈക്കർ ഡാർവിൻ ന്യൂനെസ് ഈ വേനൽക്കാലത്ത് ആൻഫീൽഡിലേക്ക് മാറുന്നതിന് വേണ്ടി തന്റെ വ്യക്തിപരമായ നിബന്ധനകൾ അംഗീകരിച്ചതായി റിപ്പോർട്ട്.തന്റെ ക്ലബ് ബെനഫിക്കക്കു വേണ്ടി 41 മത്സരങ്ങളിൽ നിന്ന് 34 തവണ ഗോൾ നേടിയ താരം യൂറോപ്പിൽ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിൽ ഒരാൾ ആണ്.

ഏകദേശം 85 മില്യൺ പൗണ്ട് ആണ് ഗ്വായ് ഇന്റർനാഷണൽ താരത്തിന്റെ മൂല്യം.മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, ന്യൂകാസിൽ യുണൈറ്റഡ് തുടങ്ങിയ ടീമുകളുമായും ന്യൂനസ് ശക്തമായി ബന്ധപ്പെട്ടിരുന്നു എങ്കിലും ഈ സമ്മറിൽ ആദ്യം താരത്തിനു വേണ്ടി ഓഫർ ഇക്കൂട്ടർ നല്കിയതായൊന്നും വർത്തയില്ല.ബയേൺ മ്യൂണിലേക്ക് പോകാൻ ഒരുങ്ങുന്ന സാധിയോ മാനെയുടെ വിടവ് നികത്താൻ ക്ലോപ്പീനു ഒരു മികച്ച സൈനിങ് കൂടിയേ തീരൂ.