ട്രാൻസ്ഫർ ടോക്സ് ; പിഎസ്ജിയെ തള്ളി ഡെംബേലെ , ലക്ഷ്യം ചെൽസി !!!!
ചെൽസിയിലേക്ക് പോവുന്നതിന് വേണ്ടി ഒസ്മാൻ ഡെംബെലെ പാരീസ് സെന്റ് ജെർമെയ്നെ നിരസിച്ചതായി റിപ്പോർട്ട്.ബാഴ്സലോണയിൽ നിന്ന് പുറപ്പെടുന്നതിന് മുമ്പ് ഫ്രഞ്ച് താരം നിരവധി ക്ലബ്ബുകളുമായി ബന്ധപ്പെട്ടിരിന്നു. താരത്തിന്റെ ക്യാമ്പ് നൗവിലെ കരാർ ജൂൺ അവസാനത്തോടെ അവസാനിക്കും.നിരവധി ക്ലബ്ബുകൾ 25-കാരനോട് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു എങ്കിലും ചെൽസിയും പിഎസ്ജിയും ആയിരുന്നു താരത്തിന് വേണ്ടി മുൻപന്തിയിൽ ഉണ്ടായിരുന്നത്.

താരം ചെൽസിയിൽ ചേരുകയാണെങ്കിൽ, ബൊറൂസിയ ഡോർട്ട്മുണ്ടിൽ തോമസ് ടൂഷലിന് കീഴിൽ കളിച്ച ഡേമ്പെലെ ഒരിക്കൽ കൂടി തന്റെ മുൻ ജർമൻ മാനേജർക്ക് കീഴിൽ കളിച്ചേക്കും.താരത്തിനെ ടീമിൽ തുടരുന്നതിന് വേണ്ടി ബാഴ്സ കുറെ നിർബന്ധിച്ചു എങ്കിലും നിലവിലെ അവരുടെ സാമ്പത്തിക സ്ഥിതി വില്ലനായി വരുന്ന സാഹചര്യം ആണുണ്ടായത്.