Cricket IPL IPL-Team Top News

നിർണായക മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ഡൽഹി, മുംബൈക്കെതിരെ ബാറ്റിംഗ്, പൃഥ്വി ഷാ ടീമിൽ

May 21, 2022

author:

നിർണായക മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ഡൽഹി, മുംബൈക്കെതിരെ ബാറ്റിംഗ്, പൃഥ്വി ഷാ ടീമിൽ

ഐപിഎല്ലിൽ നിർണായക മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ഡൽഹി ക്യാപിറ്റൽസ്. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിംഗ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായി രോഹിത് ശർമ്മ ഇറങ്ങുമ്പോൾ ഡൽഹി നിരയിൽ ലളിത് യാദവിന് പകരം പൃഥ്വി ഷാ ടീമിലേക്ക് തിരികെയെത്തിയതാണ് മാറ്റം.

ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ പിന്തള്ളി ഡൽഹിക്ക് പ്ലേഓഫ് യോഗ്യത നേടാം. മറിച്ചാണ് ഫലമെങ്കിൽ ഡൽഹി പുറത്തും ആർസിബിക്ക് പ്ലേഓഫ് ടിക്കറ്റും ലഭിക്കും.

ടീം

ഡൽഹി ക്യാപിറ്റൽസ്: പൃഥ്വി ഷാ, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, റിഷഭ് പന്ത്, സർഫറാസ് ഖാൻ, റോവ്മാൻ പവൽ, അക്സർ പട്ടേൽ, ഷാർദുൽ താക്കൂർ, കുൽദീപ് യാദവ്, ആൻറിച്ച് നോർട്ട്ജെ, ഖലീൽ അഹമ്മദ്

മുംബൈ ഇന്ത്യൻസ്: രോഹിത് ശർമ്മ, ഇഷാൻ കിഷൻ, ഡാനിയൽ സാംസ്, തിലക് വർമ്മ, ഡെവാൾഡ് ബ്രെവിസ്, ടിം ഡേവിഡ്, രമൺദീപ് സിംഗ്, ഹൃത്വിക് ഷോക്കീൻ, ജസ്പ്രീത് ബുംറ, റിലേ മെറെഡിത്ത്, മായങ്ക് മാർക്കണ്ഡേ

Leave a comment