Cricket IPL IPL-Team Top News

ജയിച്ചാൽ അകത്ത് തോറ്റാൽ പുറത്ത്, പ്ലേഓഫിലെത്താൻ ഡൽഹി ഇന്ന് മുംബൈയ്ക്കെതിരെ

May 21, 2022

author:

ജയിച്ചാൽ അകത്ത് തോറ്റാൽ പുറത്ത്, പ്ലേഓഫിലെത്താൻ ഡൽഹി ഇന്ന് മുംബൈയ്ക്കെതിരെ

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ഇന്ന് ജീവൻമരണ പോരാട്ടത്തിന് മുംബൈ ഇന്ത്യൻസിനെതിരെ ഇറങ്ങും. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പ്ലേഓഫിൽ എത്തും. മറിച്ചാണ് ഫലമെങ്കിൽ ഡൽഹി പുറത്തും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിന് പ്ലേഓഫ് ടിക്കറ്റും ലഭിക്കും. അതിനാൽ ആർസിബി ഫാൻസ് മുംബൈയ്ക്കായി ആർപ്പുവിളിക്കും.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആശ്വാസജയത്തിനിറങ്ങുന്ന മുംബൈക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ല. ഡൽഹിയുടെ അത്താഴം മുടക്കുമോ എന്നു മാത്രമാണ് കണ്ടറിയാനുള്ളത്. ഈ സീസണിൽ ഡൽഹി തീർത്തും പ്രവചനാതീതമാണ്. എങ്കിലും അവസാന രണ്ട് മത്സരങ്ങളും ജയിച്ചാണ് ക്യാപിറ്റൽസ് വരുന്നത്. ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, റിഷഭ് പന്ത്, ലളിത് യാദവ്, റോവ്മാന്‍ പവല്‍, അക്ഷര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍. വാലറ്റം വരെ നീളുന്ന ബാറ്റിംഗ് നിരയുണ്ട് ഡല്‍ഹിക്ക്. ആന്റിച്ച് നോര്‍ക്കിയയും കുല്‍ദീപ് യാദവും നേതൃത്വം നല്‍കുന്ന ബോളിംഗ് നിരയും ശക്തമാണ്.

മറുവശത്ത് മറക്കാനാഗ്രഹിക്കുന്ന സീസണാണ് മുംബൈ ഇന്ത്യൻസിനും രോഹിത് ശർമയ്ക്കും കടന്നുപോവുന്നത്. തിലക് വര്‍മ, ഡാനിയേല്‍ സാംസ്, ടിം ഡേവിഡ്, രമണ്‍ദീപ് സിംഗ് എന്നിവരിലാണ് ബാറ്റിംഗ് പ്രതീക്ഷകൾ. അതേസമയം ജസ്പ്രീത് ബുംറ മാത്രമാണ് ബോളിംഗിൽ മികവ് കാട്ടുന്നത്. സച്ചിന്റെ മകന് ഇന്ന് അവസരം ലഭിച്ചേക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *