Cricket IPL IPL-Team Top News

ഐപിഎല്ലിൽ പ്ലേഓഫ് ഉറപ്പിക്കാൻ രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ

May 20, 2022

author:

ഐപിഎല്ലിൽ പ്ലേഓഫ് ഉറപ്പിക്കാൻ രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ

ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്‌സിനെ നേരിടും. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ പ്ലേഓഫ് സഞ്ജുവിനും കൂട്ടർക്കും ഉറപ്പിക്കാം. അതേസമയം മറുവശത്ത് അവസാന മത്സരത്തിൽ ജയത്തോടെ സീസൺ അവസാനിപ്പിച്ച് മടങ്ങാനായിരിക്കും സിഎസ്കെ ലക്ഷ്യമിടുന്നത്.

ബാറ്റിംഗിലും ബോളിംഗിലും സന്തുലിത ടീമാണ് രാജസ്ഥാൻ റോയൽസ്. ജോസ് ബട്‍ലർ, സഞ്ജു സാംസൺ, ദേവ്‍ദത്ത് പടിക്കൽ, യശസ്വി ജയ്‌സ്‌വാൾ. ഷിമ്രോൺ ഹെറ്റ്മെയർ എന്നിവരെല്ലാം ഫോമിലായതിനാൽ റൺസിന്റെ കാര്യത്തിൽ പേടിക്കാനില്ല. ബോളിംഗിലും കാര്യങ്ങൾ ഏറെ കുറെ സമാനമാണ്. ട്രെന്റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്‌വേന്ദ്ര ചഹൽ, രവിചന്ദ്ര അശ്വിൻ എന്നിവരെല്ലാം വളരെ മികവോടെയാണ് പന്തെറിയുന്നത്.

മറുവശത്ത് ചെന്നൈ സൂപ്പർ കിംഗ്‌സ് മറക്കാനാഗ്രഹിക്കുന്ന ഒരു സീസണാണ് കടന്നു പോവുന്നത്. തൊട്ടതെല്ലാം പിഴച്ച സിഎസ്കെ നിരയിൽ ഇതുവരെ റിതുരാജ് ഗെയ്‍ഗ്‍വാദ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്. എങ്കിലും നേർക്കുനേർ ഏറ്റുമുട്ടിയ കണക്കുകളിൽ ചെന്നൈയ്ക്കാണ് മുൻതൂക്കമെങ്കിലും ഇന്നത്തെ മത്സരത്തിൽ അതൊന്നും വിലപോകില്ല. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം.

Leave a comment