Cricket IPL IPL-Team Top News

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം വിക്കറ്റ് കൂട്ടുകട്ട് പടുത്തുയർത്തി രാഹുലും ഡി കോക്കും

May 18, 2022

author:

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം വിക്കറ്റ് കൂട്ടുകട്ട് പടുത്തുയർത്തി രാഹുലും ഡി കോക്കും

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകട്ട് പടുത്തുയർത്തി ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. 20 ഓവർ പിന്നിട്ടപ്പോഴും വിക്കറ്റു വീഴാതെ 210 റൺസാണ് നായകൻ കെഎൽ രാഹുലും ക്വിന്റൺ ഡി കോക്കും ചേർന്ന് നേടിയെടുത്തത്.

ഐപിഎൽ ചരിത്രത്തിൽ കെകെആറിനെതിരെ ഒന്നാം വിക്കറ്റിൽ നേടുന്ന ഏറ്റവും ഉയർന്ന കൂട്ടുകെട്ട് കൂടിയാണിത്. 2019 ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 185 റൺസ് അടിച്ചെടുത്ത സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ജോണി ബെയർസ്റ്റോയുടെയും ഡേവിഡ് വാർണറുടെയും ഏറ്റവും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടാണ് രാഹുലും ഡി കോക്കും ചേർന്ന് തകർത്തത്.

രണ്ടാം വിക്കറ്റ് റെക്കോർഡ് ആർസിബിയുടെ വിരാട് കോലിയുടെയും എബി ഡിവില്ലിയേഴ്‌സിന്റെയും പേരിലാണ്. 2016 ഐപിഎല്ലിൽ 229 റൺസാണ് ഇരുവരും ചേർന്ന് എടുത്തത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഒരു വിക്കറ്റു പോലും പോവാതെ ലഖ്‌നൗ 210 റൺസാണ് അടിച്ചെടുത്തത്. ഓപ്പണര്‍മാരായ ഡികോക്ക് 70 പന്തില്‍ 140 റൺസെടുത്തപ്പോൾ കെഎൽ രാഹുല്‍ 51 പന്തില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്നു.

Leave a comment