Cricket IPL IPL-Team Top News

ഒരു വിക്കറ്റു പോലും വീഴ്ത്താതെ കെകെആർ, ഡികോക്കിന്‍റെ വെടിക്കെട്ടിൽ കൂറ്റൻ സ്കോറിൽ ലഖ്‌നൗ

May 18, 2022

author:

ഒരു വിക്കറ്റു പോലും വീഴ്ത്താതെ കെകെആർ, ഡികോക്കിന്‍റെ വെടിക്കെട്ടിൽ കൂറ്റൻ സ്കോറിൽ ലഖ്‌നൗ

ഐപിഎല്ലില്‍ ക്വിന്‍റണ്‍ ഡികോക്കിന്‍റെ വെടിക്കെട്ട് ബാറ്റിംഗിൽ കൂറ്റൻ സ്കോർ നേടി ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ഒരു വിക്കറ്റു പോലും പോവാതെ ലഖ്‌നൗ നേടിയത് 210 റൺസാണ് അടിച്ചെടുത്തത്. ഓപ്പണര്‍മാരായ ഡികോക്ക് 70 പന്തില്‍ 140 റൺസെടുത്തപ്പോൾ കെഎൽ രാഹുല്‍ 51 പന്തില്‍ 68 റണ്‍സുമായി പുറത്താകാതെ നിന്നു.

തുടക്കം മുതലെ അടിച്ചു കളിച്ച ഡികോക്കിന്റെ മാസ്‌മരിക പ്രകടമനമാണ് നിർണായക മത്സരത്തിൽ മികച്ച സ്കോഡ നേടാൻ ടീമിന് സഹായകരമായത്. ഡികോക്ക് 34 പന്തിലും രാഹുല്‍ 41 പന്തിലും ഫിഫ്റ്റി തികച്ചതോടെ ലഖ്‌നൗ 13 ഓവറില്‍ 100 കടന്നു. 15 ഓവറില്‍ 122-0 ആയിരുന്നു ടീം സ്‌കോര്‍. വരുണ്‍ ചക്രവര്‍ത്തിയെ 16-ാം ഓവറില്‍ 18 റണ്‍സടിച്ച് ഡികോക്ക് ആളിക്കത്തിയതോടെ സ്കോർ 200 കടക്കുമെന്ന് ഉറപ്പിച്ചു.

തുടർന്ന് ആന്ദ്രേ റസലിന്റെ 18-ാം ഓവറില്‍ 15 ഉം സൗത്തിയുടെ 19-ാം ഓവറില്‍ നാല് സിക്‌സ് സഹിതം 27 റണ്‍സും അവസാന ഓവറിൽ 19 റൺസും നേടിയാണ് കൊൽക്കത്തയ്ക്ക് തിരിച്ചടിയായത്. മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

Leave a comment