Cricket IPL IPL-Team Top News

ഐപിഎല്ലിൽ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സും നേർക്കുനേർ

May 18, 2022

author:

ഐപിഎല്ലിൽ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സും നേർക്കുനേർ

ഐപിഎല്ലിൽ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സും നേർക്കുനേർ ഏറ്റുമുട്ടും. പ്ലേ ഓഫ് യോഗ്യതയ്ക്ക് ഒരു ജയം മാത്രം അകലെ നിൽക്കുന്ന കെഎൽ രാഹുലിനും സംഘത്തിനും എതിരാളി പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വമ്പന്‍ വിജയങ്ങൾ ആവശ്യമുള്ള കെകെആറാണ്.

പാറ്റ് കമ്മിന്‍സിന് പിന്നാലെ അജിന്‍ക്യ രഹാനെയും പരിക്കേറ്റ് പുറത്തായത് കൊൽക്കത്തയ്ക്കും സംഘത്തിനും തിരിച്ചടിയാണ്. മാത്രമല്ല നായകൻ ശ്രേയസ് അയ്യരും നിരാശപ്പെടുത്തുന്നതും ടീമിന് തലവേദനയാണ്. തുടരെ രണ്ട് തോല്‍വിയുമായാണ് ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ് കൊല്‍ക്കത്തയ്‌ക്കെതിരെ ഇറങ്ങുന്നത്.

ഇന്നു ജയിച്ചാൽ പ്ലേഓഫ് ഉറപ്പിക്കുന്ന രണ്ടാമത്തെ ടീമാവും ലഖ്‌നൗ സൂപ്പര്‍ ജയിന്റ്‌സ്. മാര്‍കസ് സ്റ്റോയിനിസിന് പകരം എവിന്‍ ലൂയിസിനേയും കളിപ്പിച്ചേക്കും. അതേസമയം കൊൽക്കത്ത നിരയിൽ രഹാനെയ്ക്ക് പകരം ബാബ ഇന്ദ്രജിത്തോ അല്ലെങ്കില്‍ ഷെല്‍ഡണ്‍ ജാക്‌സണോ ഓപ്പണറായി എത്തിയേക്കും. സാം ബില്ലിംഗ്‌സ് തിരിച്ചെത്താനും സാധ്യതയേറെ. വൈകിട്ട് 7.30 ന് മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

Leave a comment