Cricket IPL IPL-Team Top News

പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി ഹൈദരാബാദ്, മുംബൈയ്ക്കെതിരെ 3 റൺസ് ജയം

May 18, 2022

author:

പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി ഹൈദരാബാദ്, മുംബൈയ്ക്കെതിരെ 3 റൺസ് ജയം

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ മൂന്നു റൺസിന് കീഴടക്കി പ്ലേഓഫ് പ്രതീക്ഷകൾ നിലനിർത്തി സൺറൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്‌സ് ഉയർത്തിയ 194 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ മുംബൈയ്ക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് മാത്രമെ കണ്ടെത്താനായൊള്ളൂ.

വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈ ഇന്ത്യൻസിന് നായകൻ രോഹിത് ശർമയും ഇഷാന്‍ കിഷനും ചേർന്ന് മിന്നും തുടക്കമാണ് സമ്മാനിച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 95 റൺസാണ് പടുത്തുയർത്തിയത്. ഈ സമയം മുംബൈ വിജയം അനായാസം മറികടക്കുമെന്ന് വിചാരിച്ചെങ്കിലും 48 റൺസെടുത്ത രോഹിത്തിനെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ ഹൈദരാബാദിന് ബ്രേക്ക് ത്രൂ നല്‍കി.

അധികം വൈകാതെ തന്നെ 43 റൺസെടുത്ത കിഷനും ഗ്യാലറിയിലെത്തിയതോടെ മുംബൈ ഇന്ത്യൻസ് ഒന്നു പരുങ്ങി. പിന്നീടെത്തിയ ഡാനിയേല്‍ സാംസ് (15), തിലക് വര്‍മ (8), ട്രിസ്റ്റണ്‍ സ്റ്റുബ്‌സ് (2), രമണ്‍ദീപ് സിംഗ് (0), സഞ്ജയ് യാദവ് (0) എന്നിവരും അതിവേഗം മടങ്ങിയതോടെ പ്രതീക്ഷകളെല്ലാം അവസാനിച്ചു. എന്നാൽ 18 പന്തില്‍ 46 റൺസടിച്ച് ടിം ഡേവിഡ് രക്ഷാപ്രവർത്തനം ഏറ്റെടുത്തു. എന്നാൽ വേണ്ടാത്ത റണ്ണിനോടി ഡേവിഡും പുറത്തായതോടെ സൺറൈസേഴ്സിന് വീണ്ടും പ്രതീക്ഷയായി.

രമണ്‍ദീപ് സിംഗ് (14) അവസാനം ഒന്നു പൊരുതി നോക്കിയെങ്കിലും വിജയം കൈയ്യെത്തി പിടിക്കാനായില്ല. ജയത്തോടെ ഹൈദരാബാദിന് 13 മത്സരങ്ങളില്‍ 12 പോയിന്റായി.

Leave a comment