ഹൈദരാബാദിന് 178 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് കൊൽക്കത്ത, മറുപടി ബാറ്റിംഗിൽ ആദ്യ വിക്കറ്റ് നഷ്ടമായി സൺറൈസേഴ്സ്
ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന് 178 റൺസ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കെകെആറിന് ആന്ദ്രേ റസലിന്റെയും സാം ബില്ലിംഗ്സിന്റെയും തകർപ്പൻ ബാറ്റിംഗാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ആദ്യ വിക്കറ്റിൽ വെങ്കിടേഷ് അയ്യർ (7)നിരാശപ്പെടുത്തിയെങ്കിലും രഹാനെയും നിതീഷ് റാണെയും ചേർന്ന് കൊൽക്കത്തയെ മുന്നോട്ടു നയിക്കുകയായിരുന്നു. 16 പന്തിൽ 26 റൺസെടുത്ത നിതീഷ് റാണയെയും 24 പന്തിൽ 28 റൺസെടുത്ത അജിങ്ക്യ രഹാനയെയും എട്ടാം ഓവറിൽ പുറത്താക്കി ഉമ്രാൻ മാലിക് ബ്രേക്ക് ത്രൂ നൽകി.
എന്നാൽ ആന്ദ്രേ റസൽ 28 പന്തിൽ 49, സാം ബില്ലിംഗ്സ് 29 പന്തിൽ 34 റൺസ് എന്നിവർ ആഞ്ഞടിച്ചതോടെയാണ് കൊൽക്കത്തയ്ക്ക് 20 ഓവറിൽ 177 റൺസെടുക്കാൻ സാധിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ സൺറൈസേഴ്സ് ഹൈദരാബാദിന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചിരിക്കുന്നത്. അവസാനം വിവരം ലഭിക്കുമ്പോൾ സൺറൈസേഴ്സ് 8 ഓവർ പിന്നിട്ടപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസ് എന്ന നിലയിലാണ്. 35 റൺസെടുത്ത് അഭിഷേക് ശർമയും 9 റൺസെടുത്ത രാഹുൽ ത്രിപാഠിയുമാണ് ക്രീസിൽ 17 പന്തിൽ 9 റൺസെടുത്ത കെയ്ൻ വില്യംസണിന്റെ വിക്കറ്റാണ് ഹൈദരാബാദിന് നഷ്ടമായത്.