എഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ നിന്നും പിൻമാറുന്നതായി പ്രഖ്യാപിച്ച് ചൈന
കൊവിഡ് സാഹചര്യങ്ങള്‍ കണക്കിലെടുത്ത് വരാനിരിക്കുന്ന 2023 എഫ്സി ഏഷ്യന്‍ കപ്പ് ഫുട്ബോളില്‍ നിന്നും പിൻമാറുന്നതായി അറിയിച്ച് ആതിഥേയരായ ചൈന. 2023 ജൂലൈ 16 മുതല്‍ പത്ത് നഗരങ്ങളിലായിട്ടാണ് മത്സരം നടക്കേണ്ടിയിരുന്നത്. 24 ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിന്റെ ലോഗോ ഇതിനിനോടകം പുറത്തുവിട്ടിരുന്നു.
പുതിയ വേദിയെ കുറിച്ച് ഫിഫ ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. 2019ലാണ് ചൈനയ്ക്ക് വേദി അനുവദിച്ചത്. ടൂര്‍ണമെന്റിന് ഇന്ത്യ ഇതുവരെ യോഗ്യത നേടിയിട്ടില്ല. കംബോഡിയ, അഫ്ഗാനിസ്ഥാന്, ഹോംങ് കോങ് എന്നീ ടീമുകൾക്കെതിരെയാണ് ഇന്ത്യയുടെ യോഗ്യതാ മത്സരം.
ജൂണ്‍ എട്ടിനാണ് കംബോഡിയക്കെതിരായ ഇന്ത്യയുടെ മത്സരം നടക്കുക. തുടർന്ന് 11-ാം തീയതി അഫ്ഗാനിസ്ഥാനെതിരെയും 14-ന് ഹോങ് കോങ്ങിനെതിരേയുമാണ് ടീം ബ്ലൂവിന്റെ എഫ്സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരം നടക്കാനിരിക്കുന്നത്. ഈയോഗ്യതാ മത്സരങ്ങൾക്കു മുന്നോടിയായി ഇന്ത്യയുമായി നടക്കാനിരുന്ന സൗഹൃദമത്സരത്തിൽ നിന്നും ആഫ്രിക്കൻ ടീമായ സാംബിയയും കഴിഞ്ഞ ദിവസം പിൻമാറുന്നതായി അറിയിച്ചിരുന്നു.