Badminton Badminton Top News

തോമസ് കപ്പ് ബാറ്റ്മിന്റണിൽ ചരിത്രനേട്ടവുമായി ഇന്ത്യന്‍ ടീം

May 13, 2022

author:

തോമസ് കപ്പ് ബാറ്റ്മിന്റണിൽ ചരിത്രനേട്ടവുമായി ഇന്ത്യന്‍ ടീം

തോമസ് കപ്പ് ബാറ്റ്മിന്റണിൽ ചരിത്രനേട്ടവുമായി ഇന്ത്യന്‍ ടീം. എച്ച്എസ് പ്രണോയ് നേടിയ വിജയമാണ് ഇന്ത്യക്ക് നിർണായകമായത്. മലേഷ്യയുടെ ലിയോങ് ജുന്നിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോല്‍പ്പിച്ചതാണ് പ്രണോയ് വിജയം സ്വന്തമാക്കിയത്. തോമസ് കപ്പില്‍ ഇന്ത്യ ഇതുവരെ മെഡല്‍ നേടിയിട്ടില്ല.അഞ്ച് തവണ ചാമ്പ്യന്‍മാരായ മലേഷ്യയെ തകര്‍ത്താണ് ഇന്ത്യ 1979നുശേഷം ആദ്യമായി സെമിയിലെത്തിയത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.

2014ലും 2016ലും യൂബര്‍ കപ്പില്‍ ഇന്ത്യന്‍ വനിതാ ടീം വെങ്കലം നേടിയതാണ് ടീം ഇനത്തില്‍ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടം. യൂബര്‍ കപ്പില്‍ പി വി സിന്ധുവിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വനിതാ ടീം 0-3ന് തോറ്റ് പുറത്തായതിന് തൊട്ടുപിന്നാലെയാണ് പുരുഷ വിഭാഗത്തില്‍ തോമസ് കപ്പില്‍ ടീം ഇനത്തില്‍ ഇന്ത്യയുടെ ഈ കുതിപ്പ്. നിര്‍ണായകമായ പോരാട്ടത്തില്‍ അസാമാന്യ മികവിലേക്ക് ഉയര്‍ന്ന പ്രണോയ് എതിരാളിക്ക് അവസരം നല്‍കാതെ വെറും 30 മിനിറ്റില്‍ ഇന്ത്യക്ക് ചരിത്രവിജയം സമ്മാനിച്ചു.

Leave a comment