Cricket IPL IPL-Team Top News

പരിക്കേറ്റ് പാറ്റ് കമ്മിൻസ് പുറത്ത്, കൊൽക്കത്തയ്ക്ക് തിരിച്ചടി

May 13, 2022

author:

പരിക്കേറ്റ് പാറ്റ് കമ്മിൻസ് പുറത്ത്, കൊൽക്കത്തയ്ക്ക് തിരിച്ചടി

ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് തിരിച്ചടി. ഇടുപ്പിന് പരിക്കേറ്റതിനെത്തുടർന്ന് ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീം നായകന്‍ പാറ്റ് കമ്മിൻസ് 2022 സീസണിൽ നിന്നും പിൻമാറി. പരിക്കേറ്റ താരം ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ടീം ക്യാമ്പ് വിട്ട കമിന്‍സ് ഓസ്ട്രേലിയയിലേക്ക് മടങ്ങും.

അതേസമയം കമ്മിൻസിന്റെ പരിക്ക് അത്ര ഗുരുതരമല്ല. രണ്ടാഴ്ച്ചയ്ക്കുള്ളിൽ താരം പൂർണ ഫിറ്റ്നസ് വീണ്ടെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത മാസം ശ്രീലങ്കയില്‍ നടക്കുന്ന ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്ക് മുമ്പ് പരിക്ക് ഭേദമായി കമിന്‍സിന് കളിക്കാനാകുമെന്നാണ് സൂചന.

ഓസ്ട്രേലിയന്‍ ടീമിന്‍റെ പാകിസ്ഥാന്‍ പര്യടനം കാരണം ഐപിഎല്ലിലെ ആദ്യ മത്സരങ്ങളും പാറ്റ് കമ്മിൻസിന് നഷ്‌ടമായിരുന്നു. ഈ പരമ്പരയ്ക്ക് ശേഷമാണ് താരം കെകെആർ ടീമിനൊപ്പം ചേരുന്നത്. ആദ്യ മത്സരങ്ങളില്‍ തിളങ്ങാനാവാതിരുന്ന ഓസീസ് നായകനെ ഒഴിവാക്കി പകരം ടിം സൗത്തിയെയാണ് സ്ഥിരമായി കളിപ്പിച്ചത്.

എന്നാൽ മുംബൈക്കെതിരായ കൊല്‍ക്കത്തയുടെ അവസാന മത്സരത്തില്‍ ടീമിലെത്തിയ കമ്മിന്‍സ് ഗംഭീര പ്രകടനമാണ് പുറത്തെടുത്തത്. നാലോവറില്‍ 22 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത താരത്തിന്റെ മികവിൽ കെകെആർ വിജയം നേടിയെടുത്തിരുന്നു.

Leave a comment

Your email address will not be published. Required fields are marked *