ട്രാന്‍സ്ഫര്‍ ടാള്‍ക്സ് ; സെർജിനോ ഡെസ്റ്റ് ഈ വേനൽക്കാലത്ത് ബാഴ്സലോണയിൽ തുടരും
കഴിഞ്ഞ കുറച്ച് മാസങ്ങളായി കറ്റാലൻ ഭീമൻമാരിൽ നിന്ന് അകന്നു പോകാന്‍ ഏറെ സാധ്യത കല്പിച്ച സെർജിനോ ഡെസ്റ്റ് ഈ വേനൽക്കാലത്ത് ബാഴ്സലോണയിൽ തുടരുമെന്ന് റിപ്പോർട്ട്.യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്റർനാഷണൽ താരത്തിന് ജനുവരിയിൽ നിരവധി ക്ലബുകളിൽ നിന്ന് ഓഫറുകള്‍ വന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.വേറെ വിംഗ് ബാക്ക് ഓപ്ഷനുകള്‍ സാവി അന്വേഷിക്കുന്നുണ്ട് നിലവില്‍.എന്നാല്‍ ഡേസ്റ്റ് ഒരു അധിക ഓപ്ഷന് ആയാണ് മാനേജര്‍ കാണുന്നത്.

ഈ സീസണിൽ ഡെസ്റ്റ് നിരവധി പരുക്ക് പ്രശ്നങ്ങളുമായി മല്ലിട്ടു എങ്കിലും താരം ഈ സീസണില്‍ 31 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.ഏപ്രിൽ 24 ന് റയോ വല്ലെക്കാനോയോട് 1-0 ന് തോറ്റപ്പോൾ റൈറ്റ് ബാക്ക് മറ്റൊരു ഹാംസ്ട്രിംഗ് പ്രശ്നം നേരിട്ടിരുന്നു.താരത്തിന് കാമ്പെയ്നിന്റെ ശേഷിക്കുന്ന ഭാഗം നഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.