സീസണിലെ ആദ്യ വിജയവുമായി മുംബൈ ഇന്ത്യൻസ്, റോയൽസിനെ തകത്തത് 5 വിക്കറ്റിന്
ഐപിഎൽ പതിനഞ്ചാം സീസണിലെ ആദ്യ ജയവുമായി മുംബൈ ഇന്ത്യൻസ്. ആദ്യം ബാറ്റു ചെയ്ത രാജസ്ഥാൻ ഉയർത്തിയ 159 റൺസിന്റെ വിജയലക്ഷ്യം അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ മറികടന്നത്.
സീസണിലെ ഒമ്പതാം മത്സരത്തിലാണ് മുംബൈക്ക് ആദ്യ ജയം സ്വന്തമാക്കാനായത്. മിന്നും തുടക്കമാണ് മുംബൈയ്ക്ക് വേണ്ടി ഇഷാന് കിഷന് നൽകിയത്. ആദ്യ രണ്ടോവറിൽ ടീം 22 റൺസ് നേടി കുതിച്ചപ്പോള്‍ അശ്വിനെ കളത്തിലിറക്കി സഞ്ജു നിർണായക തീരുമാനമെടുത്തു. ഇത് ശരിവെക്കുന്ന തരത്തിൽ രോഹിത് ശർമയെ മടക്കി അശ്വിൻ ആദ്യ ബ്രേക്ക്ത്രൂ നൽകി.
18 പന്തിൽ 26 റൺസ് നേടിയ കിഷനെ ട്രെന്റ് ബോള്‍ട്ടും മടക്കിയതോടെ മുംബൈ വീണു എന്നകരുതി. എന്നാൽ പിന്നീട് ക്രീസിൽ ഒന്നിച്ച ൽ സൂര്യകുമാര്‍ യാദവും തിലക് വര്‍മ്മയും ചേര്‍ന്ന് രക്ഷാദൌത്യം ഏറ്റെടുക്കുകയായിരുന്നു. യാദവ്-തിലക് സഖ്യം 81 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്.
15-ാം ഓവറിൽ 39 പന്തിൽ 51 റൺസ് നേടിയ സൂര്യകുമാറിനെ പുറത്താക്കി ചാഹൽ രാജസ്ഥാന് പ്രതീക്ഷ നൽകി. തൊട്ടടുത്ത ഓവറിൽ നിലയുറപ്പിച്ച തിലക് വര്‍മ്മയും (35) മടങ്ങിയതോടെ രാജസ്ഥാന് ചെറിയ പ്രതീക്ഷ നൽകിയെങ്കിലും അപ്പോഴേക്കും മത്സരം കൈയ്യിൽ നിന്നും വഴുതിയിരുന്നു. 10 റൺസെടുത്ത കീറോൺ പൊള്ളാർഡും ചെറിയ സംഭാവന നൽകി. 9 പന്തിൽ 20 റൺസെടുത്ത ടിം ഡേവിഡും ആദ്യ ബോളിൽ തന്നെ സിക്സറിടിച്ച് കളി ജയിപ്പിച്ച ഡാനിയൽ സാസും അവസാന ഓവറിലെ രണ്ടാം പന്തിൽ മുംബൈക്ക് വിജയം സമ്മാനിക്കുകയായിരുന്നു.