സ്വപ്ന ഐപിഎൽ ടീമിനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്
തന്റെ സ്വപ്ന ഐപിഎൽ ടീമിനെ പ്രഖ്യാപിച്ച് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. മുൻ ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിയെ ക്യാപ്റ്റനായി തെരഞ്ഞെടുത്തപ്പോൾ ടീമിൽ മൊത്തം ആറ് വിദേശ താരങ്ങളെയാണ് കൈഫ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ക്രിസ് ഗെയ്ലും രോഹിത് ശർമ്മയും ഓപ്പണിംഗിൽ ഇറങ്ങുമ്പോൾ മൂന്നാം നമ്പറിൽ വിരാട് കോലി എത്തും. മധ്യനിരയിൽ രേഷ് റെയ്ന, എബി ഡിവില്ലിയേഴ്സ്, എംഎസ് ധോണി എന്നിവരാകും അണിനിരക്കുക. ടി20യിലെ മികച്ച കളിക്കാരനും പക്വതയുള്ള ക്യാപ്റ്റനുമാണ് ധോണിയെന്നതിനാലാണ് നായകസ്ഥാനം മുൻ ഇന്ത്യൻ താരത്തിന് നൽകിയതെന്നും കൈഫ് വ്യക്തമാക്കി.
ടീമിലെ ഓൾറൗണ്ടർമാരിൽ ആന്ദ്രെ റസലിനെയും റാഷിദ് ഖാനെയുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. സുനിൽ നരെയ്ൻ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ എന്നിവർ ബോളിംഗ് കൈകാര്യം ചെയ്യും.
മുഹമ്മദ് കൈഫിന്റെ എക്കാലത്തെയും മികച്ച ഐപിഎൽ ഇലവൻ ഇങ്ങനെ;
ക്രിസ് ഗെയ്ൽ, രോഹിത് ശർമ്മ, വിരാട് കോലി, സുരേഷ് റെയ്ന, എബി ഡിവില്ലിയേഴ്സ്, എംഎസ് ധോണി, ആന്ദ്രേ റസൽ, റാഷിദ് ഖാൻ, സുനിൽ നരെയ്ൻ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ