Cricket Cricket-International Top News

ഐപിഎല്ലിന് സമാനമായി പുതിയ ടി20 ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കാൻ ദക്ഷിണാഫ്രിക്ക, നടപടികൾ ആരംഭിച്ചു

April 29, 2022

author:

ഐപിഎല്ലിന് സമാനമായി പുതിയ ടി20 ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കാൻ ദക്ഷിണാഫ്രിക്ക, നടപടികൾ ആരംഭിച്ചു

പുതിയ ഫ്രാഞ്ചൈസി അടിസ്ഥാനമാക്കിയുള്ള ടി20 ടൂർണമെന്റ് ആരംഭിക്കാൻ തയാറെടുത്ത് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. ഇതിന്റെ ഭാഗമായി സൂപ്പർസ്‌പോർട്ടുമായി ബോർഡ് കരാർ ഒപ്പുവെച്ചതായാണ് റിപ്പോർട്ടുകൾ.

വരുന്ന ജനുവരിയോടെ ആരംഭിക്കാനാരിക്കുന്ന പുതിയ ടി20 ടൂർണമെന്റിൽ ആകെ ആറ് ഫ്രാഞ്ചൈസികൾ ഉണ്ടാകും എന്നാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചിരിക്കുന്നത്. കളിക്കാരുടെ ലിസ്റ്റും ശമ്പള തലവും സംബന്ധിച്ച പ്രധാന തീരുമാനങ്ങൾ ഇനിയും തീരുമാനിച്ചിട്ടില്ല. എന്നിരുന്നാലും ഫ്രാഞ്ചൈസികൾക്ക് അവരുടെ സ്ക്വാഡുകൾ രൂപപ്പെടുത്താനുള്ള ലേലം ഉടൻ നടത്തുമെന്നാണ് വിവരം.

ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയൻ പര്യടനം പ്രോട്ടീസ് പൂർത്തിയാക്കിയതിന് ശേഷം ടൂർണമെന്റിന്റെ ഉദ്ഘാടന പതിപ്പ് ആരംഭിക്കും. മൊത്തം 33 മത്സരങ്ങൾ ഡബിൾ റൗണ്ട് റോബിൻ ലീഗ് ഫോർമാറ്റിൽ നടക്കും. തുടർന്ന് മൂന്ന് ടീമുകൾ ഉൾപ്പെടെ സെമി ഫൈനലും ഫൈനലും നടക്കും.

Leave a comment