ഐപിഎല്ലിൽ പഞ്ചാബിനെതിരെ ലഖ്നൗവിന് ബാറ്റിംഗ്, ഒരു മാറ്റവുമായി സൂപ്പർ ജയന്റ്സ്
ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ ബാറ്റിംഗിനയച്ച് ടോസ് നേടിയ പഞ്ചാബ് കിങ്സ്. പോയ മത്സരത്തിൽ ചെന്നൈയ്ക്കെതിരെ ഇറങ്ങി വിജയം കണ്ട അതേ ടീമിനെ നിലനിർത്തിയാണ് പഞ്ചാബ് ഇറങ്ങുന്നത്. അതേസമയം മറുവശത്ത്ലഖ്നൗ ഒരു മാറ്റവുമായും ഇറങ്ങും. മനീഷ് പാണ്ഡെയ്ക്ക് പകരം ആവേശ് ഖാനെയാണ് കെഎൽ രാഹുൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഓപ്പണർമാർ നൽകുന്ന മികച്ച തുടക്കത്തിലാണ് നാലാം സ്ഥാനത്തുള്ള ലഖ്നൗവിന്റെ പ്രതീക്ഷ. പഞ്ചാബിനും ഓപ്പണിംഗിൽ മായങ്കും ശിഖർ ധവാനും നൽകുന്ന തുടക്കം തന്നെയാണ് പ്രതീക്ഷ.
ടീം
ലഖ്നൗ സൂപ്പർ ജയന്റ്സ്: ക്വിന്റൺ ഡി കോക്ക്, കെഎൽ രാഹുൽ, ദീപക് ഹൂഡ, മാർക്കസ് സ്റ്റോയിനിസ്, ആയുഷ് ബഡോണി, ക്രുനാൽ പാണ്ഡ്യ, ജേസൺ ഹോൾഡർ, ദുഷ്മന്ത ചമീര, രവി ബിഷ്നോയ്, അവേഷ് ഖാൻ, മൊഹ്സിൻ ഖാൻ
പഞ്ചാബ് കിങ്സ്: മായങ്ക് അഗർവാൾ, ശിഖർ ധവാൻ, ഭാനുക രാജപക്സെ, ജോണി ബെയർസ്റ്റോ, ലിയാം ലിവിംഗ്സ്റ്റൺ, ജിതേഷ് ശർമ, ഋഷി ധവാൻ, കാഗിസോ റബാഡ, രാഹുൽ ചാഹർ, സന്ദീപ് ശർമ, അർഷ്ദീപ് സിംഗ്