ടാമി എബ്രഹാമിന് 67 മില്യൺ പൗണ്ട് വിലയിട്ട് എഎസ് റോമ
വരുന്ന സീസണിൽ സ്ട്രൈക്കർ റോളിൽ ഒബിമിയാങിന് പകരക്കാരനായി ആഴ്സണൽ കണ്ടെത്തിയ ടാമി എബ്രഹാമിന് 67 മില്യൺ പൗണ്ട് വിലയിട്ട് ഇറ്റാലിയൻ ക്ലബ് എഎസ് റോമ. നിലവിൽ സീരി എയിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന മുൻ ചെൽസി താരത്തെ സ്വന്തമാക്കാൻ ഗണ്ണേഴ്സ് ഇത്രയും തുക മുടക്കുമോ എന്ന കാര്യമാണ് ഇനി നോക്കി കാണേണ്ടത്.
ഈ സീസണിൽ 46 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടിയ താരത്തിനെ പൊന്നും വിലയ്ക്ക് സ്വന്തമാക്കാൻ ആഴ്സണൽ തയാറായോക്കുമെന്നാണ് സൂചന. അതേസമയം മാഞ്ചസ്റ്റർ സിറ്റിയുടെ ഗബ്രിയേൽ ജെസൂസിനെയും പരിശീലകൻ മിക്കൽ അർട്ടേറ്റ നോട്ടമിട്ടിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയായിരിക്കും എബ്രഹാമിനു വേണ്ടി 67 മില്യൺ പൗണ്ട് മുടക്കണോ വേണ്ടയോ എന്ന തീരുമാനം ക്ലബ് കൈക്കൊള്ളുകയുള്ളൂ.
അലക്സാണ്ടർ ലകാസറ്റെ ഉൾപ്പെടെയുള്ള താരങ്ങളെ അടുത്ത സീസണിൽ ഒഴിവാക്കുന്ന സാഹചര്യത്തിൽ ആഴ്സണൽ എബ്രഹാമിനായി പണം മുടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ആയാൽ യുവ ഇംഗ്ലീഷ് താരത്തെ എമിറേറ്റ്സ് സ്റ്റേഡിയത്തിലേക്ക് എളുപ്പത്തിൽ ആകർഷിക്കാനുമാവും.