European Football Foot Ball Top News transfer news

സീൻ ഡൈഷെയ്ക്ക് പകരം വെയ്ൻ റൂണിയെ പരിശീലകനാക്കാൻ ബേൺലി

April 28, 2022

author:

സീൻ ഡൈഷെയ്ക്ക് പകരം വെയ്ൻ റൂണിയെ പരിശീലകനാക്കാൻ ബേൺലി

സീൻ ഡൈഷെയ്ക്ക് പകരം പരിശീലക സ്ഥാനത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരമായ വെയ്ൻ റൂണിയെ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഡെർബി കൗണ്ടിയുടെ പരിശീലക സ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചതാണ് റൂണിയെ മാനേജരായി നിയമിക്കാൻ ബേൺലിയെ പ്രേരിപ്പിക്കുന്നത്.

ചാമ്പ്യൻഷിപ്പിൽ നിന്ന് ഡെർബി കൗണ്ടി തരംതാഴ്ത്തപ്പെട്ടിട്ടും റൂണി വ്യാപകമായ പ്രശംസയാണ് നേടിത്. സാമ്പത്തിക ക്രമക്കേടും ക്ലബ് മാനേജ്‌മെന്റ് വരുത്തിയ വീഴ്ച്ചയും ചൂണ്ടിക്കാട്ടി ഈ സീസൺ തുടങ്ങും മുൻപ് തന്നെ ക്ലബിന് 21 പോയിന്റുകൾ പെനാൽറ്റി വിധിച്ചു.

മൈനസ് 21 എന്ന പോയിന്റിൽ സീസൺ ആരംഭിച്ച കൗണ്ടി ക്ലബ് ഇംഗ്ലണ്ട് ഇതിഹാസം വെയിൻ റൂണിയുടെ നേതൃത്വത്തിൽ മികച്ച പോരാട്ട വീര്യമാണ് പുറത്തെടുത്തത്. തുടർച്ചയായ മോശം പ്രകടനത്തിന്റെ പേരിലാണ് സീൻ ഡൈഷെയെ ബേൺലി പുറത്താക്കുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ക്ലബ് 31 പോയിന്റുമായി 17-ാം സ്ഥാനത്താണ്.

റൂണി അല്ലെങ്കിൽ മിഡിൽസ്ബർഗിന്റെ ക്രിസ് വൈൽഡർ, സണ്ടർലാൻഡിലെ അലക്സ് നീൽ, മുൻ ഇംഗ്ലണ്ട് പരിശീലകൻ സാം അലാർഡൈസ് എന്നിവരും ഷോൺ ഡൈഷെയുടെ പകരക്കാരനായി ബേൺലി ഫുട്ബോൾ ക്ലബിന്റെ പരിശീലക സ്ഥാനത്തേക്ക് ചെയർമാൻ അലൻ പേസ് പരിഗണിക്കുന്നുണ്ട്.

Leave a comment