വാൻ ബിസാക്കയെ തിരിച്ചെത്തിക്കാൻ നീക്കവുമായി ക്രിസ്റ്റൽ പാലസ്
ആരോൺ വാൻ ബിസാക്കയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും തിരികെയെത്തിക്കാൻ താത്പര്യം അറിയിച്ച് ക്രിസ്റ്റൽ പാലസ്. മൂന്ന് വർഷം മുമ്പ് 2019-ലാണ് 50 മില്യൺ പൗണ്ടിന് ഇംഗ്ലണ്ട് താരത്തെ യുണൈറ്റഡ് ഓൾഡ് ട്രാഫോഡിൽ എത്തിച്ചത്.
ആദ്യ രണ്ട് സീസണുകളിൽ മോശമല്ലാതെ പ്രകടനം കാഴ്ച്ചവെച്ച ബിസാക്ക ഒലെ സോൾസ്ഷ്യറിന്റെ പ്ലേയിംഗ് ഇലവണിലെ സ്ഥിരസാന്നിധ്യമായിരുന്നു. പ്രതിരോധത്തിൽ കിടിലൻ ടാക്കിളുകളാൽ കളംനിറയുന്ന താരമാണെങ്കിലും അറ്റാക്കിംഗിൽ കാര്യമായ സംഭാവ നൽകാതിരുന്നതോടെയാണ് താരത്തെ ബെഞ്ചിലേക്ക് നീക്കിയത്.
സോൾസ്ഷ്യറിന്റെ വിശ്വസ്തനായിരുന്നെങ്കിലും താത്ക്കാലിക അടിസ്ഥാനത്തിൽ യുണൈറ്റഡിന്റെ പരിശീലകനായി എത്തിയ റാൾഫ് റാങ്ക്നിക് കൂടുതൽ ആക്രമണ ശൈലിയുള്ള ഡീഗോ ഡാലോട്ടിനെയാണ് ആദ്യ ഇലവണിൽ റൈറ്റ് ബായ്ക്കായി പരിഗണിച്ചത്. ഇതോടെ ബിസാക്കയുടെ അവസരങ്ങൾ പാടെ കുറഞ്ഞു. ഇടയ്ക്ക് അവസരങ്ങൾ ലഭിച്ചെങ്കിലും നിറംമങ്ങിയ തണുത്ത പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്.