ടൈഫൂൺസ് സൂപ്പർ സീരീസ് ടീമിന്റെ പുതിയ പരിശീലകനായി പോൾ ഡേവിഡ്ഗെ സ്ഥാനമേറ്റു
അരാച്ചസ് സൂപ്പർ സീരീസിലെ ടൈഫൂൺസ് ടീമിന്റെ പുതിയ മുഖ്യ പരിശീലകനായി ക്രിക്കറ്റ് അയർലൻഡ് പോൾ ഡേവിഡ്ഗെയെ നിയമിച്ചു. 2021 സീസണിന്റെ അവസാനത്തോടെ പടിയിറങ്ങിയ മുൻ അയർലൻഡ് താരം ക്ലെയർ ഷില്ലിംഗ്ടണിന് പകരക്കാരനായാണ് ഡേവിഡ്ഗെ എത്തുന്നത്.
മുൻ വിക്കറ്റ് കീപ്പറായ ഡേവിഡ്ഗെ ഏകദേശം 20 വർഷമായി പരിശീലന രംഗത്തുള്ളയാളാണ്. കൂടാതെ എസെക്സ് കൗണ്ടി ക്രിക്കറ്റ് ക്ലബ്ബിന്റെ വിമൻസ് എലൈറ്റ് ഈഗിൾസ് പ്രോഗ്രാം ഹെഡ് കോച്ചും (U18 – 1st XI) സെൻട്രൽ സ്പാർക്സിലെ അക്കാദമി കോച്ചും നിലവിലെ സ്ഥാനങ്ങൾ അതേപടി നിലനിർത്തികൊണ്ടായിരിക്കും ഡേവിഡ്ഗെ പുതിയ സ്ഥാനവും വഹിക്കുക. ബെർക്ക്ഷെയറും വിൽറ്റ്ഷയറും ഉൾപ്പെടെ നിരവധി കൗണ്ടികളുള്ള ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ കളിച്ചിട്ടുള്ള താരംകൂടിയാണ് പോൾ ഡേവിഡ്ഗെ.