ടാമി എബ്രഹാമിനെ സ്വന്തമാക്കാൻ ആഴ്‌സണൽ രംഗത്ത്
വരുന്ന സീസണിൽ സ്ട്രൈക്കർ റോളിൽ ഒബിമിയാങിന് പകരക്കാരനായി ആഴ്‌സണൽ കണ്ടെത്തിയിരിക്കുന്നത് മുൻ ചെൽസി താരം ടാമി എബ്രഹാമിനെ. നിലവിൽ സീരി എയിൽ റോമയിൽ ഉജ്ജ്വല ഫോമിലാണ് താരം കളിക്കുന്നത്.
ഈ സീസണിൽ 46 മത്സരങ്ങളിൽ നിന്ന് 24 ഗോളുകൾ നേടിയ താരത്തിനെ പൊന്നുംവിലയ്ക്ക് തന്നെ സ്വന്തമാക്കാനാണ് ഗണ്ണേഴ്‌സ് രംഗത്തെത്തിയിരിക്കുന്നത്. മറ്റ് ക്ലബ്ബുകളുമായി ബന്ധിപ്പിക്കുന്ന റിപ്പോർട്ടുകൾ കാണുമ്പോൾ തനിക്ക് ആത്മവിശ്വാസം വർധിക്കുമെന്ന് അടുത്തിടെ ടാമി എബ്രഹാം അഭിപ്രായപ്പെട്ടിരുന്നു.
അലക്സാണ്ടർ ലകാസറ്റെ ഉൾപ്പെടെയുള്ള താരങ്ങളെ അടുത്ത സീസണിൽ ഒഴിവാക്കുന്ന ആഴ്‌സണൽ എബ്രഹാമിനെ ടീമിലെത്തിക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. ഗണ്ണേഴ്‌സിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ആയാൽ യുവ ഇംഗ്ലീഷ് താരത്തെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിലേക്ക് എളുപ്പത്തിൽ ആകർഷിക്കാനുമാവും. ആസ്റ്റൻ വില്ല, ചെൽസി തുടങ്ങിയ ടീമുകളിൽ പ്രീമിയർ ലീഗിൽ കളിച്ച പരിചയ സമ്പത്തും ആഴ്‌സണലിന് ഗുണകരമാവും.