European Football Foot Ball Top News transfer news

റൂഡിഗറിന്റെ പകരക്കാരനായി ജൂൾസ് കൗണ്ടെ ചെൽസിയിലേക്ക്

April 25, 2022

author:

റൂഡിഗറിന്റെ പകരക്കാരനായി ജൂൾസ് കൗണ്ടെ ചെൽസിയിലേക്ക്

സീസൺ അവസാനത്തോടെ അന്റോണിയോ റൂഡിഗർ റയൽ മാഡ്രിഡിലേക്ക് ചേക്കേറുന്നതോടെ ചെൽസിയുടെ പ്രതിരോധ നിരയിൽ വൻ അഴിച്ചുപണിയുണ്ടായേക്കും. എന്നാൽ ജർമൻ താരത്തിന്റെ പകരക്കാരനായി ചെൽസി കണ്ടെത്തിയിരിക്കുന്നത് സെവിയ്യയുടെ താരമായ ജൂൾസ് കൗണ്ടെയെയാണ്.

ഈ സീസൺ തുടക്കത്തിൽ യുവ ഫ്രഞ്ച് പ്രതിരോധ താരത്തെ ടീമിലെത്തിക്കാനുള്ള നീക്കം ചെൽസി നടത്തിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. എന്നാൽ റൂഡിഗർ ടീം വിടുന്നതോടെ കൗണ്ടെയോടുള്ള താൽപ്പര്യം പുനരുജ്ജീവിപ്പിക്കാൻ ക്ലബ് ഒരുങ്ങുകയാണ്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രഞ്ച് താരത്തിനായി വാഗ്ദാനം ചെയ്‌ത 46.2 മില്യൺ പൗണ്ട് (55 മില്യൺ യൂറോ) സെവിയ്യ നിരസിച്ചിരുന്നു. എന്നാൽ ഇത്തവണ താരത്തിന്റെ 68.5 മില്യൺ പൗണ്ട് (80 മില്യൺ) റിലീസ് ക്ലോസ് നൽകി ടീമിലെത്തിക്കാനാണ് തോമസ് ടുഹേൽ നീക്കങ്ങൾ നടത്തുന്നത്.

Leave a comment