കുറഞ്ഞ ഓവർ നിരക്ക്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് പിഴയിട്ട് ബിസിസിഐ
കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ കെഎൽ രാഹുലിന് പിഴയിട്ട് ബിസിസിഐ. ഈ സീസണിൽ ഇത് രണ്ടാം തവണ ഇതേ കുറ്റം ആവർത്തിക്കുന്ന താരത്തിന് 24 ലക്ഷം രൂപയാണ് പിഴ ചുമത്തിയത്.
അതേസമയം എൽഎസ്ജി പ്ലെയിംഗ് ഇലവനിലെ മറ്റ് അംഗങ്ങൾക്ക് 6 ലക്ഷം രൂപയോ മാച്ച് ഫീയുടെ 25 ശതമാനമോ ഏതാണോ കുറവ് അത് പിഴയായി ചുമത്തിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിനു നിശ്ചിയ സമയത്തിനുള്ളില്‍ ഓവര്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് ഈ നടപടി.
ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് ലഖ്‌നൗവിന്റെ ഭാഗത്ത് നിന്നും ഈ തെറ്റ് ആവര്‍ത്തിക്കുന്നത്. മൂന്നാമതും കുറഞ്ഞ ഓവർ നിരക്ക് കണ്ടെത്തിയാൽ ഒരു മത്സരത്തിൽ നിന്നും വിലക്കും കൂടാതെ 30 ലക്ഷം രൂപ പിഴയും ഒടുക്കേണ്ടി വരും. കെഎല്‍ രാഹുല്‍ മാത്രമല്ല മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍യ്ക്കും കുറഞ്ഞ ഓവര്‍ നിരക്ക് കാരണം പിഴയിട്ടിട്ടുണ്ട്.
ഇന്നലെ മുംബൈ ഇന്ത്യന്‍സുമായി മടന്ന മത്സരത്തില്‍ നായകൻ രാഹുലിന്റെ സെഞ്ച്വറി മികവില്‍ ലഖ്‌നൗ 36 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്.