ലഖ്നൗവിനെ പതിനെട്ടു റണ്‍സിനു പരാജയപ്പെടുത്തി ബാംഗ്ലൂര്‍
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ വീണ്ടും ആദ്യ ബാറ്റ് ചെയ്തതിനു ശേഷം തങ്ങളുടെ ടോട്ടൽ പ്രതിരോധിക്കുകയും ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ 18 റൺസിന് വിജയിക്കുകയും ചെയ്തു.ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് ആദ്യ ഓവറിൽ തന്നെ രണ്ട് നിർണായക വിക്കറ്റുകൾ നഷ്ടമായി.എന്നാല്‍ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിസ് (64 പന്തിൽ 96) അവസാന ഓവർ വരെ ഒരറ്റത്ത് നിന്ന് കൊണ്ട് ടീമിനെ 181 റൺസിലേക്ക് നയിച്ചു.

എൽഎസ്ജി ബാറ്റിംഗിനിറങ്ങിയപ്പോൾ ഭേദപ്പെട്ട രീതിയില്‍ തുടങ്ങി എങ്കിലും കളിയുടെ നിർണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ നഷ്ടമായത് അവര്‍ക്ക് തിരിച്ചടിയായി.28 പന്തിൽ 42 റൺസ് നേടിയ ക്രുനാൽ പാണ്ഡ്യയാണ് ലഖ്നൌ ടീമിലെ ഏറ്റവും ഉയർന്ന റൺസ് നേടിയത്.ത്. 25 റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയ ജോഷ് ഹേസിൽവുഡിന്റെ പ്രകടനം ബാംഗ്ലൂര്‍ ബോളര്‍മാരില്‍ ഏറ്റവും മികച്ചത് ആയി നിന്നു.ജയത്തോടെ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ആണ് ബാംഗ്ലൂര്‍.