Cricket Cricket-International legends Top News

കോഹ് ലിക്ക് ആരാണ് കണ്ണു വെച്ചത് ?

April 19, 2022

author:

കോഹ് ലിക്ക് ആരാണ് കണ്ണു വെച്ചത് ?

ലോകക്രിക്കറ്റിലെ ഏറ്റവും താരമൂല്യമുള്ള കളിക്കാരൻ, സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ റിക്കാർഡുകൾക്ക് ഭീഷണി ഉയർത്തുന്നവൻ, ചേസിംഗ് മാസ്റ്റർ ഇതെല്ലാമായിരുന്നു കോഹ്‌ലി ഒരു രണ്ടുവർഷം മുൻപുവരെ .എന്നാൽ ഇന്ന് കോഹ്ലി ഫോം തേടി അലയുകയാണ്. പ്രകടനത്തിന്റെ മാന്ത്രികവടി അദ്ദേഹത്തിന് കൈമോശം വന്നിരിക്കുന്നു.2019 നവംബറിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു സെഞ്ചുറി പോലും അദ്ദേഹം കുറിച്ചിട്ടില്ല.

ഈ മോശം പ്രകടനങ്ങളെ തുടർന്നുണ്ടായ സമ്മർദ്ദത്തിൻറെ ഫലമായി അദ്ദേഹത്തിന് ദേശീയ ടീമിൻറെ ക്യാപ്റ്റൻസി വച്ച് ഒഴിയേണ്ടിവന്നു.അതോടൊപ്പം തൻറെ  IPL ക്യാപ്റ്റൻസിയും അദ്ദേഹം ഒഴിഞ്ഞു .എന്താണ് കോഹ്ലി എന്ന ഇതിഹാസ താരത്തിന് സംഭവിച്ചത്?നമുക്കൊന്ന് പരിശോധിക്കാം.
യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ പ്രശ്നം mental fatigue ആണ് .തുടർച്ചയായ മത്സരങ്ങൾ ഏൽപ്പിക്കുന്ന ആഘാതത്തിൽ നിന്നും പുറത്തിറക്കാനുള്ള സമയം അദ്ദേഹത്തിലെ ക്രിക്കറ്റർക്ക് തിരക്കിട്ട ഷെഡ്യൂളുകൾ മൂലം ലഭിക്കുന്നില്ല. അദ്ദേഹത്തിന്റെ കളി എതിരാളികൾ ഇഴകീറി പഠിച്ചതും  വിനയായി എന്ന് കരുതണം .അപ്പോൾ ചോദിച്ചേക്കാം ഇപ്പോൾ മാത്രമാണോ അദ്ദേഹത്തിന്റെ കളി എതിരാളികൾക്ക് മനസ്സിലായതെന്ന് .അല്ല, എന്നാൽ കോഹ്ലിയിലെ പോരാളിക്ക് അന്ന് അതിനെ മറികടക്കാനുള്ള ചങ്കുറപ്പ് ഉണ്ടായിരുന്നു . ആ ആത്മവിശ്വാസത്തിനാണ് ഇപ്പോൾ മങ്ങലേറ്റിരിക്കുന്നത്. പ്രായവും അദ്ദേഹത്തെ തളർത്തുന്നുണ്ടാവാം. കോഹ്ലിക്ക് തിരിച്ചുവരാൻ ഇനി ഒരു വഴിയേ ബാക്കിയുള്ളൂ നല്ലൊരു ബ്രേക്ക് ക്രിക്കറ്റിൽ നിന്നും എടുക്കുക.പക്ഷേ അതിനുള്ള പിന്തുണ നൽകേണ്ടത് ടീം മാനേജ്മെൻറ് ആണ് .പഴയ കിംഗ് കോഹ്ലിയെ ഇന്ത്യൻ ആരാധകർക്ക് വേണം.സൂര്യന് ഒരുപാട് കാലം മറഞ്ഞിരിക്കാൻ കഴിയില്ലല്ലോ. ഈ കാലവും കടന്ന് പോവും, കോഹ്‌ലി അതിശക്തമായി തിരിച്ച് വരും. കാരണം ഫോം താത്കാലികമാണ്, ക്ലാസ്സ് സ്ഥിരവും .

Leave a comment