Foot Ball Football troll Top News

ചാമ്പ്യന്‍സ് ലീഗ് 2022 ക്വാര്‍ട്ടര്‍ ; ബെന്‍ഫിക്കയേ മറികടക്കാന്‍ ലിവര്‍പൂള്‍

April 13, 2022

ചാമ്പ്യന്‍സ് ലീഗ് 2022 ക്വാര്‍ട്ടര്‍ ; ബെന്‍ഫിക്കയേ മറികടക്കാന്‍ ലിവര്‍പൂള്‍

ബുധനാഴ്ച രാത്രി നടക്കുന്ന ക്വാർട്ടർ ഫൈനൽ ടൈയുടെ രണ്ടാം പാദത്തിനായി ലിവർപൂൾ ബെൻഫിക്കയെ ആൻഫീൽഡിലേക്ക് സ്വാഗതം ചെയ്യുന്നു.ആദ്യ പാദത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് ലിവര്‍പൂള്‍ വിജയം നേടിയിരുന്നു.മത്സരത്തിലെ  വിജയി സെമിഫൈനലില്‍ വിയാറയലുമായി ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.

ഞായറാഴ്ച നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ആക്ഷൻ-പാക്ക്ഡ് 2-2 സമനിലയിൽ നിന്നാണ്  ലിവര്‍പൂള്‍ വരുന്നത്.സിറ്റിയുടെ ഓള്‍ റൗണ്ട് ഫുട്ബോളിന്  ഭംഗിയായി മറുപടി നല്‍കിയ ലിവര്‍പൂള്‍  മികച്ച ആത്മവിശ്വാസത്തില്‍ ആണ്.കൂടാതെ തങ്ങളുടെ കോട്ടയായ ആന്‍ഫീല്‍ഡില്‍ മികച്ച ആരാധക പിന്തുണയും ഉള്ള ലിവര്‍പൂള്‍ തന്നെ ആണ് ഈ മത്സരത്തില്‍ ജയം നേടാന്‍ ഫേവറിറ്റ്സും.യുവ താരമായ നൂനസ് ഉള്‍പ്പടെ പല കഴിവ് തെളിയിച്ച യുവ താരങ്ങളില്‍ ആണ് ബെന്‍ഫിക്കയുടെ പ്രതീക്ഷ.

Leave a comment

Your email address will not be published. Required fields are marked *