ബയേൺ മ്യൂണിക്കിനെ അട്ടിമറിച്ച് വിയാറയൽ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ സ്ഥാനം ഉറപ്പിച്ചു
88-ാം മിനിറ്റിൽ പകരക്കാരനായ സാമുവൽ ചുക്വ്യൂസിലൂടെ സമനില ഗോൾ നേടിയതോടെ ലോകത്തിലെ തന്നെ എക്കാലത്തെയും വലിയ ക്ലബുകളില്‍ ഒന്നായ ബയേണിനെ കുഞ്ഞന്‍ ലാലിഗ ടീം ആയ വിയാറയല്‍ പരാജയപ്പെടുത്തി.രണ്ടാം പാദ സ്കോര്‍ ഓര് ഗോള്‍ ഇരു ടീമുകളും നേടി സമനിലയില്‍ പിരിഞ്ഞപ്പോള്‍ ആദ്യ പാദത്തിലെ ഒരു ഗോള്‍ ലീഡ് ലാലിഗ ടീമിന്റെ രക്ഷക്കെത്തി.വിയാറയല്‍ സെമിയില്‍ ഇന്നത്തെ ക്വാര്‍ട്ടര്‍ ഫൈനലിലെ വിജയികളെ നേരിടും.ആദ്യ പാദം ഒന്നിനെതിരെ മൂന്നു ഗോളിന് വിജയം നേടിയ ലിവര്‍പൂള്‍ വിയാറയലിനെ നേരിടാന്‍ ആണ് സാധ്യത കൂടുതല്‍.

52 മിനിറ്റിന് ശേഷം റോബർട്ട് ലെവൻഡോവ്സ്കി തന്റെ സീസണിലെ 13-ാം ചാമ്പ്യൻസ് ലീഗ് ഗോള്‍ നേടിയപ്പോള്‍ മ്യൂണിക്കിനു പ്രതീക്ഷ ഏറെ ഉണ്ടായിരുന്നു.എന്നാൽ അതിനു ശേഷം നിരവധി അവസരങ്ങൾ പാഴാക്കിയിട്ടും ഗോൾ കണ്ടെത്തുന്നതിൽ അവർ പരാജയപ്പെട്ടു. മത്സരത്തിനു ശേഷം പത്രസമ്മേളനത്തില്‍ പങ്കെടുത്ത ജര്‍മന്‍ മാനേജര്‍ ജൂലിയന്‍ നാഗലസ്മാന് താന്‍ നേരിട്ടതില്‍ വെച്ചു തന്നെ ഏറ്റവും വലിയ പരാജയം ആണിത് എന്ന് വെളിപ്പെടുത്തി.