ത്രിശങ്കുവില്‍ എറിക് ടെന്‍ ഹാഗ്
എറിക് ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താൽപ്പര്യങ്ങൾക്കിടയിൽ അയാക്സില്‍ തന്റെ കരാർ പുതുക്കാനുള്ള ഓപ്ഷൻ നിലവിൽ വിലയിരുത്തുകയാണ് എന്ന് പ്രമുഘ സ്പോര്‍ട്ട്സ് പത്രമായ ദ അത്ലറ്റിക് വെളിപ്പെടുത്തി.കഴിഞ്ഞ കുറച്ച് ആഴ്ച്ചകള്‍ ആയി ഫുട്ബോള്‍ ലോകത്തെ ഏറ്റവും ചൂടേറിയ ചര്‍ച്ചയാണ് യുണൈറ്റഡ് – എറിക് ടെന്‍ ഹാഗ് വാര്‍ത്തകള്‍.

തന്റെ ഭാവി സാധ്യതകളെ സംബന്ധിച്ച് ഡച്ചുകാരൻ എടുക്കുന്ന തീരുമാനം കാണാൻ കാത്തിരിക്കുകയാണ് ചെകുത്താൻമാർ.കോച്ചായി യുണൈട്ടഡില് പ്രവര്‍ത്തിക്കുകയാണെങ്കില്‍ നിരവധി വ്യവസ്ഥ ക്ലബ് പാലിക്കേണ്ടത് ഉണ്ട്.ട്രാന്‍സഫര്‍ കാര്യങ്ങളില്‍ അദ്ദേഹം ആയിരിക്കും അവസാന തീരുമാനം എടുക്കാന്‍ പോകുന്നത് എന്നതാണ് അവയില്‍ ഒന്ന്.ഇതിനിടെ ജര്‍മന്‍ ക്ലബ് ആയ ആര്‍ബി ലെപ്സിഗും മാനേജറെ തങ്ങളുടെ കൂടാരത്തിലേക്ക് എത്തിക്കാന്‍ നീക്കം നടത്തുന്നുണ്ട്.