ഹാലണ്ട് റേസ് തങ്ങള്‍ ജയിച്ചു എന്ന വിശ്വാസത്തില്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി
ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയ്ക്ക് മുന്നോടിയായി ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ എർലിംഗ് ബ്രൗട്ട് ഹാലൻഡിനെ സൈൻ ചെയ്യാനുള്ള ഓട്ടത്തിൽ തങ്ങൾ വിജയിച്ചു എന്ന വിശ്വാസത്തില്‍ ആണ് മാഞ്ചസ്റ്റര്‍ സിറ്റി.നോർവേ ഇന്റർനാഷണൽ വരാനിരിക്കുന്ന വിപണിയിൽ ബോറൂസിയ വിടും.താരതമ്യേന കുറഞ്ഞ റിലീസ് ക്ലോസ് ഉണ്ടെങ്കിലും, ഏജന്റ് ഫീസും കളിക്കാരുടെ വേതനവും കണക്കിലെടുക്കുമ്പോൾ ഹാലൻഡിന്റെ മൊത്തത്തിലുള്ള ഇടപാടിന് £300 മില്യൺ ചിലവാകും.

മാൻ സിറ്റി, ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നിവര്‍ താരത്തിന്റെ ഒപ്പിനായി ത്രിതല പോരാട്ടത്തിലാണെന്ന് കരുതപ്പെടുന്നു.സിറ്റി മാനേജ്മെന്റ് താരത്തിനെ സൈന്‍ ചെയ്യാനുള്ള ഓട്ടത്തില്‍ മുന്നില്‍ ആണ് എന്ന് സ്വയം വിശ്വസിക്കുന്നതായി വെളിപ്പെടുത്തിയത് സ്പാനിഷ് സ്പോര്‍ട്ട്സ് മാധ്യമമായ മാർക്കയാണ്.പാരീസ് സെന്റ് ജെർമെയ്ന്റെ കൈലിയൻ എംബാപ്പെയെ സൈൻ ചെയ്യാനുള്ള ശ്രമത്തിൽ ഇപ്പോഴും തീരുമാനം അറിയാത്ത റയലിന് ഏതെങ്കിലും ഒരു താരത്തെ ടീമില്‍ എത്തിക്കണം എന്ന നിര്‍ബന്ധത്തില്‍ ആണ്.