സീരി എ ടൈറ്റില്‍ റേസില്‍ നപോളിക്ക് തിരിച്ചടി
ഞായറാഴ്ച നാപോളിയിൽ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഫിയോറെന്റ്റീന ഹോം ടീമിനെ പരാജയപ്പെടുത്തി.ജയം നേടിയിരുന്നു എങ്കില്‍ ലീഗില്‍ ഒന്നാം സ്ഥാനം എത്താനുള്ള അവസരം ആണ് നാപോളി കളഞ്ഞു കുളിച്ചത്.എന്നാൽ നിക്കോളാസ് ഗോൺസാലസ് സന്ദർശകര്‍ക്ക് 29 ആം മിനുട്ടില്‍ തന്നെ ലീഡ് നേടി കൊടുത്തു.അതിനു മറുപടി മെര്‍ടെന്‍സ് നല്കി എങ്കിലും ആറു മിനുട്ടിലെ ഇടവേളയില്‍ രണ്ടു ഗോള്‍ നേടി കൊണ്ട് ജോനാഥാന് ഐകോനും ആര്‍തര്‍ കാബ്രലും ഫിയോരെന്ട്ടീനക്ക് ജയം നേടി കൊടുത്തു.

84 ആം മിനുട്ടില്‍ വിക്ടര്‍ ഒസിമ്ഹസെന് ഗോള്‍ നേടി നേരിയ പ്രതീക്ഷ നല്കി എങ്കിലും അതിനു ശേഷം വല കണ്ടെത്താന്‍ നാപോളിക്ക് ആയില്ല.നിലവില്‍ അവര്‍ 32 കളികളില്‍ നിന്ന് 66 പോയിന്റുമായി സീരി ഇ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.