ലുക്ക് ഡി യോങ്ങിന്റെ ഇഞ്ചുറി ടൈം ഗോള്‍ ബാഴ്സയുടെ മുഖം രക്ഷിച്ചു
പത്തൊന്‍പതാം സ്ഥാനത് ഉള്ള ലെവാന്തയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് മറികടന്ന് ബാഴ്സ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തി.റിലഗേഷന്‍ സോണില്‍ ആണെങ്കിലും ബാഴ്സയെ ആദ്യ പകുതിയില്‍ നല്ല രീതിയില്‍ പരീക്ഷിച്ച ശേഷം തന്നെ ആണ് ലെവാന്തേ അടിയറവ് പറഞ്ഞത്.ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോള്‍ ഒന്നും നേടിയില്ല എങ്കിലും ലെവാന്തേ ബാഴ്സക്ക് അറ്റാക്കിങ്ങിനു ഇടം നല്‍കിയിരുന്നില്ല.

52 ആം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ലെവാന്തെക്ക് ലീഡ് മൈക്ക് മൊറാലസ് ലീഡ് നേടി കൊടുത്തപ്പോള്‍ , മിഡ് ഫീല്‍ഡില്‍ മോശം ഫോമില്‍ കളിച്ച ഫ്രെങ്കി ഡി യോങ്ങിനെയും നിക്കോ ഗോണ് സാലസിനെയും പിന്‍വലിക്കാന്‍ സാവി നിര്ബന്ധിതന് ആയി.പെഡ്രിയുടേയും ഗാവിയുടെയും വരവോടെ കളി ബാഴ്സ കൈയ്യില്‍ എടുത്തു.നാല് മിനുട്ടിനുളില്‍ രണ്ടു ഗോള്‍ നേടിയ ബാഴ്സ നിമിഷങ്ങള്‍ക്കകം ലെവാന്തയെ സമ്മര്‍ദത്തിലാക്കി.പെഡ്രിയും ഒബമയെങ്ങുമാണ് ഗോള്‍ സ്കോറര്‍മാര്‍. 83 ആം മിനുട്ടില്‍ മേലെരോ നേടിയ ഗോളില്‍ മത്സരം സമനിലയില്‍ കലാശിക്കും എന്ന് തോന്നി എങ്കിലും 93 ആം മിനുട്ടില്‍ ബാഴ്സയുടെ രക്ഷക്ക് ലുക്ക് ഡി യോംഗ് ഗോള്‍ നേടിയതോടെ മൂന്നു പോയിന്റ് ബാഴ്സയുടെ കീശയില്‍.