കുമിന്‍സിന്റെ പ്രകടനത്തില്‍ ആശ്ചര്യപ്പെട്ട് രോഹിതും അയ്യരും
ബുധനാഴ്ച പൂനെയിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അഞ്ച് വിക്കറ്റ് വിജയത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) റെക്കോഡിന് തുല്യമായ വേഗതയേറിയ ഫിഫ്റ്റിക്ക് ശേഷം തന്റെ നേട്ടം തനിക്ക് വിശ്വസിക്കാന്‍ കഴിയുന്നില്ല എന്ന് പാറ്റ് കുമിന്‍സ് വെളിപ്പെടുത്തി.വെറും 14 പന്തിൽ കമ്മിൻസ് തന്റെ അർദ്ധ സെഞ്ചുറി തികച്ചു.അദ്ദേഹം തന്നെ ആയിരുന്നു കൊല്‍ക്കത്തയുടെ വിജയശില്പിയും.

താരത്തിന്റെ ഈ പ്രകടനം തന്നെയും ഏറെ ഞെട്ടിച്ചു എന്ന് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ശ്രേയാസ് അയ്യരും വെളിപ്പെടുത്തി.എന്തെന്നാല്‍ നെറ്റ്സില്‍ പരിശീലനത്തില്‍ താരം എപ്പോഴും ബൌള്‍ഡ് ആയി പുറത്താവുന്നത് അയ്യര്‍ കണ്ടിരുന്നു.പതിനഞ്ചാം ഓവര്‍ വരെ കളി മുംബൈയുടെ കൈയ്യില്‍ ആയിരുന്നു എന്നും കുമിന്‍സിന്റെ ഇന്നിങ്ങ്സ് ആണ് കളി തങ്ങളുടെ കൈയ്യില്‍ നിന്നും തട്ടിയെടുത്തത് എന്നും രോഹിത് മത്സരശേഷം വെളിപ്പെടുത്തി.