പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബുമ്രക്കും നിതീഷ് റാണക്കും താക്കീത്
ബുധനാഴ്ച നടന്ന മത്സരത്തിനിടെ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുംബൈ ഇന്ത്യൻസ് (എംഐ) പേസർ ജസ്പ്രീത് ബുംറക്കും കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ബാറ്റിംഗ് താരം നിതീഷ് റാണക്കും താക്കീത്.പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2022ലെ 14-ാം മത്സരത്തിൽ കെകെആർ എംഐയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.

ഇരുവരും ചെയ്ത കുറ്റം എന്താണ് എന്ന് വ്യക്തം അല്ലെങ്കിലും ബുംറയെയും റാണയെയും ശാസിച്ചതായി ഔദ്യോഗിക അറിയിപ്പ് വന്നിട്ടുണ്ട്.ഐപിഎൽ പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 കുറ്റം ആണ് ബുമ്ര നടത്തിയത് എന്നും താരം അത് സമ്മതിച്ചു തരുകയും ചെയ്തു എന്നും ഐപിഎൽ വെബ്സൈറ്റിലെ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.കൊൽക്കത്തയുടെ ഇടംകൈയ്യൻ ബാറ്റ്സ്മാൻ റാണയ്ക്ക് മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തിയതായും അതില്‍ പറയുന്നുണ്ട്.