രാജസ്ഥാൻ റോയൽസ് പേസർ നഥാൻ കൗൾട്ടർ-നൈൽ പരിക്കിനെ തുടർന്ന് ഐപിഎൽ 2022ൽ നിന്ന് വിട്ട് നില്ക്കും
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2022 സീസണിൽ പരിക്ക് മൂലം പേസർ നഥാൻ കോൾട്ടർ-നൈൽ പുറത്തായതിനാൽ രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടി.ടീം ഫിസിയോതെറാപ്പിസ്റ്റ് ജോൺ ഗ്ലോസ്റ്റർ ആണ് വാര്‍ത്ത പുറത്ത് വിട്ടത്.ഐപിഎൽ 2022 സീസണിന് മുന്നോടിയായി നടന്ന മെഗാ ലേലത്തിൽ രണ്ട് കോടി രൂപയ്ക്ക് ഓസീസ് ബൗളറെ ആർആർ സ്വന്തമാക്കിയിരുന്നു.

സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ ആദ്യ മത്സരത്തിൽ മാത്രമേ അദ്ദേഹത്തിന് കളിക്കാൻ കഴിഞ്ഞുള്ളൂ. ആ മത്സരത്തിൽ ആണ് അദ്ദേഹത്തിന് പരിക്ക് ഏറ്റത്. എസ്ആർഎച്ചിനെതിരെ, മൂന്ന് ഓവറിൽ 48 ഓവർ വഴങ്ങി താരം അത്ര നല്ല ബോളിംഗ് ഫിഗര്‍ അല്ല അന്ന് കാഴ്ച്ചവച്ചത്.പുറത്ത് വിട്ട വാര്‍ത്ത പ്രകാരം നാളെ താരം ഓസ്ട്രേലിയയിലേക്ക് മടങ്ങിയേക്കും.