സഞ്ചുവിനു ഉപദേശം നല്‍കി രവി ശാസ്ത്രി
ലോക ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ പ്രതിഭകളിൽ ഒരാളാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ, പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിൽ താരം അമ്പേ പരാജയപ്പെട്ടു.സാംസൺ അൽപ്പം പക്വത പ്രാപിച്ചുവെന്നും എന്നാല്‍ വിരാട് കോഹ്‌ലിയെപ്പോലെ വലിയ സ്‌കോറുകൾ നേടണമെങ്കിൽ 27 കാരനായ ബാറ്റർ തന്റെ കളിയിൽ കൂടുതൽ അച്ചടക്കം കാണിക്കണം എന്നും മുൻ ഇന്ത്യൻ ഹെഡ് കോച്ച് രവി ശാസ്ത്രി നിർദ്ദേശിച്ചു.

” ഈ IPL സീസണില്‍ അവന്‍ വളരെ ശാന്തന്‍ ആണ്.കൂടുതല്‍ പക്വത നേടി എന്ന് ഞാന്‍ കരുതുന്നു.ഈ വർഷം ആയിരിക്കും അദ്ദേഹത്തിന്‍റെ ഏറ്റവും മികച്ച സീസന്‍ എന്ന് ഞാന്‍ കരുതുന്നു.” ശാസ്ത്രി മാധ്യമങ്ങളോട് പറഞ്ഞു.സാംസണിന്റെ ഷോട്ട് സെലക്ഷനില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്നും അച്ചടക്കത്തോടെയും നിയന്ത്രണത്തോടെയും രാജ്യത്തിനായി മത്സരങ്ങൾ വിജയിപ്പിക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെപ്പോലെ എതിർ ബൗളർമാരെ പഠിക്കാനും സംസണ് ശാസ്ത്രി ഉപദേശം നല്‍കി.